കൊച്ചി ∙ ലോക വ്യാപകമായി 2030 ഓടെ കൈവരിക്കാൻ ലക്ഷ്യമിട്ടിരിക്കുന്ന സുസ്ഥിര വികസനത്തിനുള്ള പതിനേഴു ലക്ഷ്യങ്ങൾ കൈവരിക്കണമെങ്കിൽ ലിംഗ സമത്വത്തിനും ശുദ്ധജല ലഭ്യതയ്ക്കും പരിഗണന നൽകേണ്ടതുണ്ടതുണ്ടെന്ന് ജയിൻ സർവ്വകലാശാല പ്രോ വൈസ് ചാൻസലർ ഡോ. ജെ ലത.
ഈ നേട്ടം കൈവരിക്കുന്നതിന് സ്ത്രീശാക്തികരണം അത്യന്താപേക്ഷിതവുമാണ്. മറ്റ് മേഖലകളേക്കാൾ സ്ത്രീകൾ മുൻപന്തിയിൽ വരേണ്ടത് ശുദ്ധജല പരിപാലനത്തിനും ശുചിത്വമേഖലയിലും ആകേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും ഡോ.
ലത കൂട്ടിച്ചേർത്തു.
ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ് ഇന്ത്യ കൊച്ചി കേന്ദ്രം സംഘടിപ്പിച്ച ലോക ജല ദിനാഘോഷ പരിപാടികൾ പുല്ലേപ്പടി ഐ ഇ ഐ ഭവനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. ‘ലിംഗസമത്വവും ജലലഭ്യതയും’ എന്നതാണ് ഈ വർഷത്തെ ലോക ജലദിനത്തിന്റെ മുഖ്യ ചിന്താവിഷയം.
സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ് കോളജുകളിൽനിന്നും തിരഞ്ഞെടുക്കപ്പെട്ട
ഇരുന്നൂറിലധികം വോളണ്ടിയർമാർ സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ജലശുദ്ധീകരണ പ്ലാന്റുകളും വീടുകളും ക്രേന്ദ്രീകരിച്ച് ജല ഉപയോഗം, ലഭ്യത, സ്ത്രീകളുടെ പങ്ക് തുടങ്ങിയവയെ കുറിച്ച് നടത്തിയ ഗ്രഹജല ഉപഭോഗ ഓഡിറ്റ് റിപ്പോർട്ട് സമ്മേളനത്തിൽ ചർച്ചചെയ്യപ്പെട്ടു.
കേരള ജല അതോറിട്ടി മുൻ എം.ഡി. ഡോ.
സൂസൻ ജേക്കബ്, ഗ്രീൻ ടെക്നോളജി സെന്റർ ഡയറക്ടർ ഡോ. എം.പി.
സുകുമാരൻ നായർ, ഐ ഇ ഐ കൊച്ചി കേന്ദ്രം ചെയർമാൻ കെ. എസ്.
ബാബു, സെക്രട്ടറി ജയ്മോൻ ജേക്കബ്, ജനറൽ കൺവീനർ ഡോ. എം.എം പ്രഭാകരൻ, ടെക്നിക്കൽ കൺവീനർ ഡോ.
ജി.മധു, സംസ്ഥാന വാട്ടർ അതോറിട്ടി സൂപ്രണ്ടിങ് എഞ്ചിനീയർ രതീഷ് കുമാർ എന്നിവർ സംസാരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

