വെച്ചൂച്ചിറ ∙ റോഡിന്റെ നവീകരണം അവസാനഘട്ടത്തിലെത്തി നിൽക്കെ പൈപ്പിടാൻ വീണ്ടും വെട്ടിപ്പൊളിക്കാൻ നീക്കം. വെച്ചൂച്ചിറ–ചാത്തൻതറ–മുക്കൂട്ടുതറ റോഡാണു വെട്ടിപ്പൊളിക്കുന്നത്.
വെച്ചൂച്ചിറ ജലവിതരണ പദ്ധതി വിപുലീകരിക്കാൻ ജലജീവൻ മിഷൻ പദ്ധതിയിൽ രൂപരേഖ തയാറാക്കിയിട്ടുണ്ട്. പൈപ്പുകൾ സ്ഥാപിക്കാൻ ഹൈദരാബാദ് കേന്ദ്രമായ കമ്പനിക്കു കരാർ നൽകിയിട്ടുണ്ട്.
അവർ പണി ആരംഭിച്ചിരുന്നു. പാർട്ട് ബില്ലുകൾ മാറിക്കിട്ടാത്തതു മൂലം കമ്പനി പണി നിർത്തി പോയി.
ഗ്രാമീണ റോഡുകളിലും മറ്റും സ്ഥാപിക്കാൻ കൊണ്ടുവന്ന പൈപ്പുകൾ ചേത്തയ്ക്കൽ കെവിഎംഎസ് ഓഡിറ്റോറിയത്തിനു മുന്നിൽ മല പോലെ ഇരിപ്പുണ്ട്.
ജല ശുദ്ധീകരണ പ്ലാന്റിനെ സംഭരണികളുമായി ബന്ധിപ്പിച്ചു വ്യാസം കൂടിയ പൈപ്പുകളും സ്ഥാപിക്കേണ്ടതുണ്ട്. അവ ഇപ്പോൾ വെച്ചൂച്ചിറ നവോദയ ഭാഗത്ത് റോഡിന്റെ വശങ്ങളിൽ ഇറക്കി തുടങ്ങി.
ആശ്രമം പ്ലാന്റിലാണു പുതിയ ജല ശുദ്ധീകരണ പ്ലാന്റ് സ്ഥാപിക്കുന്നത്. ഇവിടെ നിന്നാണ് നിരവ്, തലമുട്ടിയാനിപ്പാറ, ചാത്തൻതറ, കുന്നം, കുംഭിത്തോട്, അരയൻപാറ എന്നിവിടങ്ങളിലെ നിലവിലുള്ളതും പുതുതായി നിർമിക്കുന്നതുമായ സംഭരണികളിൽ ശുദ്ധീകരിച്ച വെള്ളം എത്തിക്കുന്നത്.
കൂടാതെ എരുമേലി ജലവിതരണ പദ്ധതിയുടെ ഇടത്തിക്കാവ് കിണറ്റിൽ നിന്നാണ് ജല ശുദ്ധീകരണ പ്ലാന്റിൽ വെള്ളമെത്തിക്കുന്നത്.
വെച്ചൂച്ചിറ–മുക്കൂട്ടുതറ റോഡിലൂടെ വേണം സംഭരണികളിൽ വെള്ളമെത്തിക്കാൻ. പ്ലാന്റിൽ വെള്ളമെത്തിക്കാൻ നവോദയ–അറുവച്ചാംകുഴി റോഡ് ഇടത്തിക്കാവ്– നവോദയ വരെയുള്ള ബിഎംബിസി ടാറിങ് വെട്ടിപ്പൊളിക്കണം.
മുക്കൂട്ടുതറ റോഡിൽ ബിഎം ടാറിങ് നടത്തിയിട്ടുണ്ട്. ബിസി ടാറിങ് നടത്തുന്നതിനു മുന്നോടിയായി വശങ്ങൾ വീതി കൂട്ടി കോൺക്രീറ്റ് ചെയ്തു.
ഇതെല്ലാം വെട്ടിപ്പൊളിച്ചു വേണം ഇനിയും പൈപ്പുകളിടാൻ. റോഡ് പണിക്കു മുൻപേ പൈപ്പുകളിട്ടിരുന്നെങ്കിൽ നാശം ഒഴിവാക്കാമായിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

