ആലപ്പുഴ ജില്ലയിൽ നിന്നുള്ള രാഷ്ട്രീയ സംഭവവികാസങ്ങളിൽ സിപിഐഎമ്മിനെതിരെ കടുത്ത വിമർശനവുമായി മുൻ മന്ത്രിയും മുതിർന്ന നേതാവുമായ ജി സുധാകരൻ എംഎൽഎ രംഗത്ത്. ഫുട്ബോൾ താരം ലിയോണൽ മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട
വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറപ്പുകൾക്ക് ഇപ്പോൾ പ്രസക്തി നഷ്ടപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ വില ഇടിഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു. ചന്ദ്രിക ഓണപ്പതിപ്പിൽ പ്രസിദ്ധീകരിച്ച അഭിമുഖ സംഭാഷണത്തിലാണ് ജി സുധാകരന്റെ വിവാദ പരാമർശങ്ങൾ ഉള്ളത്.
മുഖ്യമന്ത്രി പിണറായി വിജയൻ വിഷയങ്ങളിൽ പ്രതികരിക്കുന്നത് തെറ്റുകളെ ന്യായീകരിക്കാൻ മാത്രമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. കൂടാതെ പാർട്ടി നേതൃത്വത്തിനെതിരെയും അദ്ദേഹം കടുത്ത വിമർശനങ്ങൾ ഉന്നയിച്ചു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടിയുടെ ഗതികേടാണെന്നും, പൊളിറ്റ് ബ്യൂറോ അംഗം എം.എ.
ബേബി ദുർബലനായ നേതാവാണെന്നും സംഭാഷണത്തിൽ വിശേഷിപ്പിക്കുന്നുണ്ട്. ആഭ്യന്തര വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘തൂഫാൻ ദ നാർകോ ഹണ്ട്’ എന്ന ലഹരിവിരുദ്ധ പരിശോധന സിപിഐഎമ്മിലെ ലഹരി ബന്ധമുള്ളവരെ സ്പർശിക്കുന്നില്ലെന്ന ഗൗരവകരമായ ആക്ഷേപവും അദ്ദേഹം ഉന്നയിച്ചു.
“നശിക്കാൻ തീരുമാനിച്ച സിപിഐഎമ്മിനെ ആർക്ക് രക്ഷിക്കാനാകും” എന്ന തലക്കെട്ടിലാണ് ഈ സംഭാഷണം പുറത്തുവന്നിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

