വനവകുപ്പിന്റെ ഔദ്യോഗിക അനുമതിയോടെ പമ്പ, നിലയ്ക്കൽ മേഖലകളിൽ ചലച്ചിത്ര ചിത്രീകരണത്തിനായി എത്തിയ സംഘത്തെ ദേവസ്വം ബോർഡ് അധികൃതർ നിലയ്ക്കലിൽ തടഞ്ഞു. തുടർന്ന് പമ്പ പൊലീസിന്റെ സാന്നിധ്യത്തിൽ ദേവസ്വം അധികൃതരും സിനിമ പ്രവർത്തകരും തമ്മിൽ നടത്തിയ ചർച്ചകൾക്കൊടുവിലാണ് ചിത്രീകരണത്തിന് അനുമതി ലഭിച്ചത്.
സീതത്തോട് (പത്തനംതിട്ട) പ്രദേശത്താണ് ഈ സംഭവം അരങ്ങേറിയത്. കൊട്ടാരക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സംഘത്തിന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഹരിവരാസനം’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് അണിയറപ്രവർത്തകർ എത്തിയത്.
പമ്പ, നിലയ്ക്കൽ പ്രദേശങ്ങളിൽ ചിത്രീകരണം നടത്തുന്നതിനായി റാന്നി ഡിഎഫ്ഒ ഓഫിസിൽ 50,000 രൂപ അടച്ച് വനംവകുപ്പിന്റെ ഔദ്യോഗിക അനുമതി തേടിയിരുന്നതായി വനംവകുപ്പ് അധികൃതരും ചലച്ചിത്ര പ്രവർത്തകരും വ്യക്തമാക്കുന്നു. ഇതുമായി ബന്ധപ്പെട്ട
ഉത്തരവിന്റെ പകർപ്പ് വ്യാഴാഴ്ച രാത്രിയോടെ ലഭിച്ചിരുന്നതായി പ്രൊഡക്ഷൻ കൺട്രോളർ ചുമതലയുള്ള ആരോമൽ അറിയിച്ചു. വനംവകുപ്പിന്റെ ഉത്തരവുമായി സിനി ആർട്ടിസ്റ്റുകളായ ഷൈജു കുറുപ്പ്, സമ്പത്ത്, യോഗി ബാബ എന്നിവരുൾപ്പെടെയുള്ള ചലച്ചിത്ര പ്രവർത്തകർ നിലയ്ക്കലിൽ എത്തിയപ്പോഴാണ് ദേവസ്വം ഉദ്യോഗസ്ഥർ തടഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

