പന്തളം ∙ മണിക്കൂറുകൾ വരിനിന്നിട്ടും ശബരിമലയിൽ ദർശനം ലഭിക്കാതെ ഇന്നലെയും വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ വന്നുമടങ്ങിയത് നൂറുകണക്കിനു തീർഥാടകർ. ഇവരിൽ കൂടുതൽപേർ തമിഴ്നാട്ടിൽ നിന്നുള്ളവരായിരുന്നു.
പമ്പയിൽനിന്നു മലകയറി അപ്പാച്ചിമേട് വരെയെത്തിയെങ്കിലും നിരാശരായി മടങ്ങിയ 46 അംഗ സംഘവും ഇതിലുൾപ്പെടും. ശെന്തിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിൽ കൊച്ചുകുട്ടികളുമുണ്ടായിരുന്നു.
നൂറു മീറ്റർ കടക്കാൻ 2 മണിക്കൂറിലധികമെടുത്തെന്നും കുടിക്കാൻ ശുദ്ധജലം പോലും ലഭിച്ചില്ലെന്നും സംഘാംഗങ്ങൾ പറഞ്ഞു. കൃഷ്ണഗിരി ജില്ലയിൽ നിന്നുള്ളവരായിരുന്നു ഇവർ.
വലിയകോയിക്കൽ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയശേഷം നെയ്യ് ക്ഷേത്രത്തിൽ സമർപ്പിച്ചു.
പിന്നീട് ആഴികൂട്ടി തേങ്ങ സമർപ്പിക്കുകയും ചെയ്തു. ശബരിമലയിൽ തിരക്കിനു ആശ്വാസമാകുന്നുണ്ടെന്നു അധികൃതർ പറയുമ്പോഴും ഇന്നലെ പുലർച്ചെ തിരികെമടങ്ങിയവരാണ് പന്തളത്തെത്തിയവരിൽ ഏറിയപങ്കും.
രണ്ട് ദിവസങ്ങളിലായി മടങ്ങിവന്ന തീർഥാടകർ ക്ഷേത്രനടയിൽ നിക്ഷേപിച്ച അരി ഉൾപ്പെടെ ധാന്യങ്ങളും മറ്റും ചാക്കുകളിലായി സൂക്ഷിച്ചിട്ടുണ്ട്.
മണിക്കൂറുകൾ ക്യൂ നിന്നിട്ടും സന്നിധാനത്ത് എത്താൻ കഴിയാതെ മരക്കൂട്ടത്തുനിന്നു നിരാശയോടെ മലയിറങ്ങിയ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്ന സംഘത്തെ കണ്ടെത്തി പൊലീസ് മടക്കി കൊണ്ടുവന്നു ദർശന സൗകര്യം ഒരുക്കി. കൊല്ലം പാരിപ്പള്ളി സ്വദേശികളായ ശ്രീകുമാരി, ഷൈലജ, ഇന്ദിര, കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളി, ഉഷാകുമാരി എന്നിവരും 3 കുട്ടികളും ഉൾപ്പെട്ട
8 അംഗ സംഘത്തെയാണ് നിലയ്ക്കൽനിന്നു തിരിച്ചെത്തിച്ച് എഡിജിപി എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിൽ ദർശന സൗകര്യം ഒരുക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

