ഹിരോഷിമ ദിനം ആചരിക്കുന്നു. ലോക ചരിത്രത്തിൽ ആദ്യമായി യുദ്ധത്തിൽ അണുബോംബ് പ്രയോഗിക്കപ്പെട്ടതിന്റെ 81-ാം വർഷമാണ് ഇത്.
ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബ് ആക്രമണങ്ങളാണ് രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങുന്നതിലേക്ക് നയിച്ചത്. എങ്കിലും, മനുഷ്യരാശിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കറുത്ത ഏടുകളിലൊന്നായാണ് ആ വിസ്ഫോടനങ്ങൾ ഇന്നും നിലകൊള്ളുന്നത്.
1945 ആഗസ്ത് 6-നാണ് ആ മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയത്. അന്ന് വർഷങ്ങളായി യുദ്ധത്തിന്റെ ഭീതി നിഴലിച്ചിരുന്നെങ്കിലും, ജപ്പാനിലെ ഹിരോഷിമ നഗരം തികച്ചും ശാന്തമായ ഒരു പ്രഭാതത്തിലേക്കാണ് ഉണർന്നെഴുന്നേറ്റത്.
കുട്ടികൾ തെരുത്തുകളിൽ കളിച്ചുല്ലസിക്കുന്നുണ്ടായിരുന്നു. തൊഴിലാളികൾ തങ്ങളുടെ തൊഴിലിടങ്ങളിലേക്കും ഫാക്ടറികളിലേക്കും യാത്ര തിരിക്കുകയായിരുന്നു.
കുടുംബാംഗങ്ങൾ പ്രഭാതഭക്ഷണത്തിനായി ഒരുമിച്ച് ഒത്തുകൂടിയ ആ ദിവസം, അവരുടെ ജീവിതത്തിലും ലോകചരിത്രത്തിലും സങ്കൽപ്പിക്കാനാവാത്ത വലിയ ദുരന്തമായി മാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

