പന്തളം ∙ ഫുട്ബോൾ ജഴ്സി വാങ്ങാൻ പണം സ്വരൂപിക്കാനായി കട തുടങ്ങിയ ചേരിക്കലിലെ കുട്ടിക്കൂട്ടത്തിനു ജഴ്സി അടക്കം നൽകാൻ സന്നദ്ധതയറിയിച്ചു തിരുവല്ല പുഷ്പഗിരി ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ്.
സിഇഒ ഫാ.ബിജു വർഗീസ് പയ്യമ്പള്ളിലിന്റെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ 11ന് ആദിത്യന്റെയും സംഘത്തിന്റെയും കടയിലെത്തി ഇവ കൈമാറും. ജഴ്സി, ടി–ഷർട്ട്, ഷോർട്സ്, ഫുട്ബോൾ, ഷൂസ്, ട്രാക്ക് സ്യൂട്ട് ഉൾപ്പെടുന്ന സ്പോർട്സ് കിറ്റാണ് നൽകുക.
‘മഗേഷും പിള്ളേരും’ എന്നു പേരിട്ട
കടയുടെ വാർത്ത മലയാള മനോരമ ശനിയാഴ്ച പ്രസിദ്ധീകരിച്ചിരുന്നു. ഇതു ശ്രദ്ധയിൽപെട്ടതിനെത്തുടർന്നാണ് ജഴ്സി അടക്കം നൽകാൻ സംഘടന സന്നദ്ധതയറിയിച്ചത്.
ഈ സഹായം കുട്ടികൾക്ക് കൂടുതൽ പ്രചോദനമാകുമെന്നു പ്രതീക്ഷിക്കുന്നതായി സിഇഒ ഫാ.ബിജു വർഗീസ് പയ്യമ്പള്ളിൽ, അസ്ഥിരോഗ വിഭാഗം മേധാവിയും അഡീഷനൽ മെഡിക്കൽ ഡയറക്ടറുമായ ഡോ.സാംസൺ എസ്.ഇടയാർമുറിയിൽ എന്നിവർ പറഞ്ഞു. മാർക്കറ്റിങ് മാനേജർ രഞ്ജിത്ത് നായർ ക്രമീകരണങ്ങൾ ഏകോപിപ്പിച്ചു.
ചേരിക്കൽ ചൂരക്കോട് വടക്കേതിൽ സുബിയുടെ മകൻ ആദിത്യനും കൂട്ടുകാരും ചേർന്നാണ് കരിങ്ങാലിപ്പാടത്തോട് ചേർന്ന് കട തുടങ്ങിയത്.
കുലുക്കി സർബത്ത്, നാരങ്ങവെള്ളം അടക്കമാണ് വിൽപന. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

