രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നാരങ്ങാനത്തിന്റെ നിറസാന്നിധ്യമായിരുന്ന ആർ രഘുനാഥൻ നായരുടെ അനുസ്മരണം കടമ്മനിട്ട പൗരാവലിയുടെ നേതൃത്വത്തിൽ വിപുലമായി സംഘടിപ്പിച്ചു.
കടമ്മനിട്ട ക്ഷീര കർഷക സഹകരണ സംഘത്തിന്റെ ആദ്യകാല പ്രസിഡന്റായും കോൺഗ്രസ് ബൂത്ത് പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിട്ടുള്ള രഘുനാഥൻ നായർ പ്രദേശവാസികൾക്ക് ഏറെ പ്രിയപ്പെട്ട
ഒരു ജനനേതാവായിരുന്നു. കടമ്മനിട്ടയിൽ നടന്ന അനുസ്മരണ സമ്മേളനം അഡ്വ.
പഴകുളം മധു എംഎൽഎ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് വി.പി.
മനോജ് കുമാർ അധ്യക്ഷത വഹിച്ചു. യോഗത്തിൽ വിവിധ രാഷ്ട്രീയ സാമൂഹിക പ്രമുഖരായ ആന്റോ ആന്റണി എംപി, പി.
മോഹൻരാജ്, ജൂലി സാബു ഒലിക്കൽ, സ്റ്റെല്ല തോമസ്, വി.കെ. പുരുഷോത്തമൻ പിള്ള, അഡ്വ.
എ. സുരേഷ് കുമാർ, ഷമിൾ കുമാർ, കെ.
ജാസിം കുട്ടി, കടമ്മനിട്ട കരുണാകരൻ, സജി അലക്സാണ്ടർ, എ.ജി.
ഏബ്രഹാം അഞ്ചാനി, ശ്രീധരൻ നായർ, വി.വി. സണ്ണി, വി.പി.
തോമസ്, അന്നമ്മ ഫിലിപ്പ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

