സ്വർണവില കേരളത്തിൽ വീണ്ടും താഴുന്നു. എണ്ണവില മുന്നേറ്റം തുടങ്ങി.
യുഎസ് ഡോളർ ഇൻഡക്സ് കരുത്താർജ്ജിച്ചു. ഇതാണ് സ്വർണവിലയെ വീഴ്ത്തിയത്.
രാജ്യാന്തര സ്വർണവില ഔൺസിന് 60 ഡോളർ താഴ്ന്ന് 4738 ഡോളർ വരെ എത്തിയതിനാൽ കേരളത്തിലും വില കുറയുകയായിരുന്നു.
ഗ്രാമിന് 45 രൂപ കുറഞ്ഞ് 14,235 രൂപയാണ് രാവിലെ വില. പവൻവില 360 രൂപ താഴ്ന്ന് 1,13,880 രൂപ. ഇറാനെതിരെ യുഎസും ഇസ്രയേലും വീണ്ടും ആക്രമണം തുടങ്ങുകയും ഇറാൻ തിരിച്ചടിക്കുകയും ചെയ്താൽ എണ്ണവില കൂടുതൽ ഉയരത്തിലേക്ക് നീങ്ങും.
ഇത് ആഗോളതലത്തിൽ പണപ്പെരുപ്പം, പലിശഭാരം എന്നിവ കൂടാനുള്ള വഴിയൊരുക്കും.
നിക്ഷേപകർ ബോണ്ടിലേക്ക് നീങ്ങും
പലിശനിരക്ക് കൂടുന്നത് ഡോളറിനെയും ബോണ്ടിനെയും ശക്തമാക്കും. നിക്ഷേപകർ സ്വർണത്തെ കൈവിട്ട് ബോണ്ടിലേക്ക് നീങ്ങാം.
ഇത് സ്വർണവിലയെ താഴേക്ക് നയിക്കും. എന്നാൽ, സ്വർണവില കുറയുന്നതിനൊപ്പം വാങ്ങൽ ട്രെൻഡ് (ഡിപ്-ബയിങ്) ഉണ്ടാകാം.
ഇത് വിലയിടിവിന് തടസ്സമാകും. മാത്രമല്ല, യുഎസും ഇറാനും തമ്മിൽ സമവായ ചർച്ച നടക്കുകയും വീണ്ടും വെടിനിർത്തല് ധാരണയിലെത്തുകയും ചെയ്താലും വില കൂടും.
ദേ വില വീണ്ടും മേലോട്ട്
രാജ്യാന്തര സ്വർണവില കേരളത്തിലെ വില നിർണയത്തിന് ശേഷം കരകയറ്റത്തിന്റെ ട്രാക്കിലായിട്ടുണ്ട്.
നിലവിലുള്ളത് (രാവിലെ 9.50 പ്രകാരം) 21 ഡോളർ ഉയർന്ന് 4793 ഡോളറിലാണ്. അതായത്, രാജ്യാന്തരവില കൂടുതൽ ഉയർന്നാൽ കേരളത്തിലെ വിലയും വർധിക്കും.
അക്ഷയതൃതീയ ദിനമായ ഇന്നലെ കേരളത്തിൽ ഏകദേശം 2000 കോടി രൂപയുടെ സ്വർണാഭരണ വിൽപന നടന്നുവെന്നാണ് പ്രാഥമിക കണക്ക്. അക്ഷയതൃതീയ കഴിഞ്ഞതിന് തൊട്ടടുത്ത ദിവസമാണ് വില താഴ്ന്നതും.
കേരളത്തിൽ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷന്റെ (എകെജിഎസ്എംഎ) നിർണയപ്രകാരം 18 കാരറ്റ് സ്വർണവില ഗ്രാമിന് ഇന്ന് രാവിലെ 35 രൂപ കുറഞ്ഞ് 11,755 രൂപയായി.
വെള്ളിക്ക് വില മാറിയില്ല, ഗ്രാമിന് 275 രൂപ. കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (കെജിഎസ്എംഎ) ഗ്രാമിന് 40 രൂപ കുറച്ച് 11,695 രൂപയാണ് 18 കാരറ്റ് സ്വർണത്തിന് വിലയിട്ടത്.
വെള്ളിക്ക് ഇവർ ഈടാക്കുന്നത് 270 രൂപ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

