കോട്ടയം∙ ആദ്യം ചാറ്റൽമഴ, പിന്നെ പഞ്ചാബ് കിങ്സ് ടീമിന്റെ വക ബൗണ്ടറികളുടെ പെരുമഴ !. മണർകാട് പള്ളി മൈതാനത്തെത്തിയ ക്രിക്കറ്റ് പ്രേമികളുടെ ആവേശത്തെ വാനോളമുയർത്തി ഐപിഎൽ ഫാൻ പാർക്കിന് സമാപനം.
ഇന്നലെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും രാജസ്ഥാൻ റോയൽസും തമ്മിലായിരുന്നു ആദ്യപോരാട്ടം. ആദ്യഘട്ടത്തിൽ കാണികൾ കുറഞ്ഞെങ്കിലും പിന്നാലെ ആരാധകർ ഇരച്ചുകയറി.
7നു മഴ വന്നു. ഫാൻപാർക്ക് നിറഞ്ഞതിനാൽ പുറത്തുനിന്ന് കളി കാണുകയായിരുന്നു പലരും.
പിന്നാലെ പഞ്ചാബ് കിങ്സും ലക്നൗ സൂപ്പർ ജയന്റ്സും തമ്മിലുള്ള മത്സരത്തിനിടയിലും മഴയെത്തി.
പലരും താൽക്കാലിക മേൽക്കൂര തേടിയെങ്കിലും മഴ കുറഞ്ഞതോടെ തിരികെയെത്തി. കൂപ്പർ കാനലിയും പ്രിയാംശ് ആര്യയും ചേർന്ന് ബിഗ് സ്ക്രീനിൽ ബാറ്റിങ് വെടിക്കെട്ടിന് തിരികൊളുത്തുമ്പോൾ സ്റ്റേഡിയത്തിലെന്ന പോലെ കയ്യടികളും ആരവങ്ങളുമായി ആരാധകർ ആവേശത്തിമിർപ്പിലായി.
സ്റ്റേഡിയത്തിൽ പോകാതെ സ്റ്റേഡിയം അന്തരീക്ഷം സജ്ജമാക്കുകയാണു ഫാൻപാർക്കിൽ.
ബിഗ് സ്ക്രീനിൽ മത്സരം തത്സമയം കാണുന്നതിനൊപ്പം ഒരു കാർണിവൽ അന്തരീക്ഷം കൂടി സജ്ജമാക്കുകയാണു ചെയ്യുന്നത്. ആയിരക്കണക്കിന് ക്രിക്കറ്റ് പ്രേമികളാണ് 2 ദിവസങ്ങളിലായി ഫാൻപാർക്കിലേക്ക് എത്തിയത്.
മുൻ വർഷങ്ങളിൽ പാലക്കാട്, കൊച്ചി നഗരങ്ങളിലും ഫാൻ പാർക്കുകൾ സജ്ജീകരിച്ചിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

