റാന്നി ∙ ജില്ലയിലെ റെക്കോർഡ് ഭൂരിപക്ഷത്തിൽ പഞ്ചായത്തംഗമായ ബ്രില്ലി കാലാവധി പൂർത്തിയാക്കുന്നത് പ്രവാസി ജീവിതത്തിനിടെ. പഴവങ്ങാടി പഞ്ചായത്ത് 12ാം വാർഡായ ഐത്തലയിലെ പഞ്ചായത്തംഗമാണ് ഐത്തല കിഴക്കേമുറിയിൽ ബ്രില്ലി ബോബി ഏബ്രഹാം.
ഭർത്താവ് ബോബി ഏബ്രഹാമിനു പിന്നാലെയാണ് ബ്രില്ലി ഐത്തല വാർഡിൽ സ്വതന്ത്രയായി മത്സരിച്ചത്. 547 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അവർ വിജയിച്ചു പഞ്ചായത്തംഗമായത്.
ജില്ലയിലെ പഞ്ചായത്തുകളിൽ മത്സരിച്ച സ്ഥാനാർഥികളിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായിരുന്നു ഇത്.
ബ്രില്ലിക്കെതിരെ മത്സരിച്ച 3 സ്ഥാനാർഥികളും കൂടി 286 വോട്ടാണു നേടിയത്. പൊതു രംഗത്ത് സജീവ സാന്നിധ്യമായിരുന്നു അവർ.
നാടിന്റെ വികസനത്തിനൊപ്പം നിർധനർക്കു വീടുകൾ നിർമിച്ചു നൽകുന്നതിനും സൗജന്യമായി സ്ഥലം കണ്ടെത്തി അങ്കണവാടിക്കു കെട്ടിടം പണിതു നൽകുന്നതിനും ബ്രില്ലി മുന്നിൽ നിന്നു.
ഇടക്കാലത്ത് അവധിയെടുത്ത് അമേരിക്കയിൽ പോയിരുന്നു. പഞ്ചായത്തംഗത്തിന്റെ കാലാവധി പൂർത്തിയാക്കും മുൻപ് സ്ഥിരം താമസത്തിനായി ഭർത്താവിനും ഒരു മകൾക്കുമൊപ്പം അവർ അമേരിക്കയിലെത്തി.
അവിടെ ജോലിയും ലഭിച്ചു. മറ്റു 2 പെൺമക്കൾ നാട്ടിൽ പഠിക്കുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

