തിരുവല്ലയിലെ സ്വകാര്യ വെല്‍നെസ് ക്ലിനിക്കില്‍ കൊഴുപ്പ് നീക്കല്‍ ചികിത്സയ്ക്കിടെ വീട്ടമ്മ മരണപ്പെട്ട സംഭവത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍ രംഗത്ത്.
കോട്ടയം ചങ്ങനാശേരി മാടപ്പള്ളി വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പില്‍ വീട്ടില്‍ വിദ്യ വി.ജി ആണ് ജീവനൊടുക്കിയത്.
ചികിത്സാപ്പിഴവാണ് മരണത്തിന് കാരണമെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. എന്നാല്‍, തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ചികിത്സാപ്പിഴവും ഉണ്ടായിട്ടില്ലെന്നാണ് മെഡ് ലോഞ്ചസ് ക്ലിനിക്ക് അധികൃതരുടെ വിശദീകരണം.
ശരീരത്തിലെ അമിത കൊഴുപ്പ് നീക്കം ചെയ്യുന്നതിനായി 45 കാരിയായ വിദ്യ വി.ജി ഈ മാസം 16 നാണ് ഇടിഞ്ഞില്ലം മെഡ് ലോഞ്ചസ് എന്ന സ്ഥാപനത്തില്‍ ചികിത്സയ്ക്കായി എത്തിയത്. തുടര്‍ന്ന് ശസ്ത്രക്രിയയുടെ ഭാഗമായി അനസ്തേഷ്യ നല്‍കിയിരുന്നു.
ഇതിനിടെ സര്‍ജറിക്കിടെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു എന്നാണ് വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

