കൂടരഞ്ഞി∙ താഴെ കൂടരഞ്ഞി ചെറുശ്ശേരി തോമസിന്റെ ഒരു ഏക്കറോളം വരുന്ന കൃഷിഭൂമിയിൽ പച്ചക്കറി വിളവെടുപ്പും വിപണനവും നടത്തി വരികയാണ് വയലും വീടും കർഷക കൂട്ടായ്മപാട്ടത്തിന് എടുത്ത ഈ സ്ഥലത്ത് വാഴ, കപ്പ, ചേമ്പ്, കാച്ചിൽ, ഇഞ്ചി, മഞ്ഞൾ, കക്കിരി, വെള്ളരി, വെണ്ട, ചീര, മുളക്, പടവലം, പീച്ചിങ്ങ, മത്തങ്ങ, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികൾ പൂർണമായും ജൈവകൃഷിയിൽ ഉൽപാദിപ്പിക്കുകയാണ്. കൂടരഞ്ഞി കൃഷിഭവന്റെ പ്രോത്സാഹനത്തിലും സഹായത്തിലും നടത്തുന്ന ഈ വിപണനം മറ്റുള്ളവർക്കും പ്രചോദനമാണ്.
ദിവസവും മറ്റു ജോലികൾ എല്ലാം കഴിഞ്ഞ് വൈകുന്നേരം രണ്ടോ മൂന്നോ മണിക്കൂറുകൾ കൊണ്ട് കൃഷിയും വിപണനവും നടത്തിവരികയാണ് ഈ കർഷക കൂട്ടായ്മ.ഇതിനു പുറമേ വിവിധയിനം അച്ചാറുകൾ, നാടൻ കോഴി മുട്ടകൾ, ചാണകപ്പൊടി, പച്ചക്കറി വിത്തുകൾ തുടങ്ങിയവയും വിപണനത്തിന് വയ്ക്കുന്നുണ്ട്.ജിനോയി തെക്കനാട്ട്, ഷിനോദ് കുറിഞ്ഞിപ്പാറ, രാജൻ കുന്നത്ത്, ജിനേഷ് തെക്കനാട്ട്, മൂസക്കുട്ടി തുടങ്ങിയവരുടെ കുടുംബാംഗങ്ങളും അടങ്ങിയ വയലും വീടും കർഷക കൂട്ടായ്മ നൂറുമേനി വിളയുകയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

