തിരുവല്ല ∙ 41 മണിക്കൂർ വൈദ്യുതിയില്ലാതെ കുറ്റൂർ പൊട്ടൻമല നിവാസികൾ. ഇതിനിടയിലായി 6 മണിക്കൂർ വൈദ്യുതി ലഭിച്ചത് മാത്രമായിരുന്നു ഏക ആശ്വാസം.
ഞായറാഴ്ച രാത്രി 11.45ന് ശേഷമാണ് കുറ്റൂർ പഞ്ചായത്ത് 4-ാം വാർഡിൽ കെഎസ്ഇബി തോട്ടഭാഗം സെക്ഷനിലെ പാെട്ടൻമല ട്രാൻസ്ഫോമർ പൊട്ടിത്തെറിച്ചത്. നിലവിൽ ചൊവ്വാഴ്ച വൈകിട്ട് 4.45ന് രണ്ടാമത്തെ ട്രാൻസ്ഫോമർ സ്ഥാപിച്ചു വൈദ്യുതി പുനഃസ്ഥാപിച്ചിട്ടുണ്ട്.
എന്നാൽ രാത്രി കഴിയാതെ വൈദ്യുതി ബന്ധത്തിൽ കാര്യത്തിൽ ഒന്നും പറയാൻ കഴിയില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
500 നടുത്ത് കുടുംബങ്ങളാണ് 2 ദിവസമായി ഇരുട്ടിലായത്. കൃത്യമായ കാരണം കണ്ടെത്താൻ കെഎസ്ഇബിക്കും കഴിഞ്ഞിട്ടില്ല.
അത്യുഷ്ണം മൂലം കുട്ടികൾ ഉൾപ്പെടെയുള്ളവർ ബുദ്ധിമുട്ടി. പ്രസവം കഴിഞ്ഞു വീടുകളിലുണ്ടായിരുന്ന അമ്മയും കുഞ്ഞും അടങ്ങുന്ന കുടുംബം ബന്ധുവീട്ടിൽ അഭയം തേടി.
അവധിക്കാലം ആഘോഷിക്കാൻ നാട്ടിലെത്തിയവരും ദുരിതത്തിൽ വലഞ്ഞു. മൊബൈൽ ഫോണുകൾ അടക്കം പണിമുടക്കി.
വീടുകളിലെ പ്രാഥമിക ആവശ്യങ്ങൾക്ക് ഉള്ള മോട്ടറുകൾ പോലും പ്രവർത്തിപ്പിക്കാൻ സാധിക്കാത്തത് ദുരിതം ഇരട്ടിയാക്കി.
വൈദ്യുതി തടസ്സം മൂലം കുടുംബങ്ങൾക്ക് ഉണ്ടായ ബുദ്ധിമുട്ടിന് ശാശ്വത പരിഹാരം കാണാൻ കെഎസ്ഇബി തയാറാകണമെന്ന് യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ. രാജേഷ് ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

