കൊല്ലം ∙ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്നിരുന്ന 3 വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ നാടോടി യുവതിക്ക് 5 വർഷം തടവും 25000 രൂപ പിഴയും ശിക്ഷ. കോയമ്പത്തൂർ മുക്കൂട് സ്വദേശി ദേവിയെ (35) ആണ് അഡിഷനൽ സെഷൻസ് കോടതി ജഡ്ജി പി.എൻ.
വിനോദ് ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവം.
മാനസിക വെല്ലുവിളി നേരിടുന്ന അമ്മയ്ക്കൊപ്പം ഉറങ്ങിയ കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്.
അടൂരിൽ നിന്ന് കെഎസ്ആർടിസി ബസിൽ കയറുമ്പോൾ കണ്ടക്ടർ അനീഷിന്റെ സമയോചിതമായ ഇടപെടലിനെ തുടർന്നാണ് ദേവി അറസ്റ്റിലായത്. കണ്ടക്ടറുടെ കാലിൽ കുട്ടി മുറുകെ പിടിക്കുകയായിരുന്നു.
ചോദ്യം ചെയ്തപ്പോൾ ദേവിക്ക് തമിഴ് മാത്രമേ അറിയൂ, കുട്ടിക്ക് മലയാളവും. പന്തളം പൊലീസ് സ്റ്റേഷനിൽ എത്തിച്ച് നടത്തിയ ചോദ്യം ചെയ്യലിലാണ് തട്ടിക്കൊണ്ടു പോയതാണെന്നു തെളിഞ്ഞത്.
ഇതിനിടെ കുട്ടിയുടെ അമ്മ മകളെ കാണാനില്ലെന്ന പരാതിയുമായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ എത്തി.
ഈസ്റ്റ് എസ്ഐ സവിരാജൻ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സിസിൻ ജി.
മുണ്ടയ്ക്കൽ, സോജാ തുളസീധരൻ എന്നിവർ ഹാജരായി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

