ഇട്ടിയപ്പാറ ∙ സ്വകാര്യ ബസ് സ്റ്റാൻഡിലും ഇനി വാട്ടർ എടിഎമ്മിൽനിന്ന് വെള്ളം ലഭിക്കും. ലീറ്ററിന് 2 രൂപയാണു വില.
2 രൂപയുടെ ഒറ്റ നാണയമോ ഒരു രൂപയുടെ 2 തുട്ടോ ഇട്ടാൽ വെള്ളം ലഭിക്കും. 20 രൂപ തുട്ട് ഇട്ടാൽ 10 ലീറ്റർ വെള്ളം വരെ ലഭിക്കും.
ചൂട്, സാദാ, ഐസ് എന്നീ 3 ഇനം വെള്ളവും ക്രമീകരിച്ചിട്ടുണ്ട്. ഇതിന്റെ ഉദ്ഘാടനം പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് റൂബി കോശി നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജോൺ ഏബ്രഹാം അധ്യക്ഷനായി.
സ്ഥിരസമിതി അധ്യക്ഷരായ സൗമ്യ ജി.നായർ, ഷേർളി ജോർജ്, അംഗങ്ങളായ ഷൈനി രാജീവ്, വി.സി.ചാക്കോ, അനീഷ് ഫിലിപ്, ബിനിറ്റ് മാത്യു, ഷൈനി പി.മാത്യു എന്നിവർ പ്രസംഗിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

