കിഴക്കമ്പലം ∙ വധശ്രമ കേസിൽ കിഴക്കമ്പലം പഞ്ചായത്ത് മുൻ പ്രസിഡന്റ് അനിൽ കുമാറിനും കൂട്ടു പ്രതി സക്കീറിനും കാക്കനാട് ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ഒരു വർഷം തടവ് വിധിച്ചു. ട്വിന്റി20 പ്രവർത്തകൻ ജോയി ജോണിനെ ആക്രമിച്ച് പരുക്കേൽപിച്ചതിനാണ് സിപിഎം നേതാവു കൂടിയായ അനിൽ കുമാറിനും സക്കീറിനും ശിക്ഷ വിധിച്ചത്.
തടിയിട്ടപറമ്പ് പൊലീസ് 2018 മാർച്ച് 9നു റജിസ്റ്റർ ചെയ്ത കേസിലാണ് കോടതി വിധി.
പെരുമ്പാവൂർ – പൂക്കാട്ടുപടി റോഡിന്റെ വീതി കൂട്ടി നവീകരണം നടത്തിയപ്പോൾ തടയാൻ അനിൽ കുമാറിന്റെ നേതൃത്വത്തിൽ എത്തിയവർ ശ്രമിച്ചു. ഇതു ചോദ്യം ചെയ്ത ട്വന്റി 20 പ്രവർത്തകൻ ജോയി ജോണിനെ കൂട്ടംകൂടി ആക്രമിക്കുകയും കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്തുവെന്നാണ് കേസ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

