പേട്ട ∙ വലിയതോട്ടിലേക്കു മാലിന്യം വഴിച്ചെറിയുന്നതു തടയാൻ വല സ്ഥാപിച്ചു അങ്ങാടി പഞ്ചായത്ത്.
പേട്ട ചന്തയുടെ സ്ഥലത്ത് വലിയതോടിന്റെ കരയിലാണ് വലയിട്ടത്. ചന്ത അന്യമായതോടെ സ്ഥലം തരിശായി കിടക്കുകയാണ്.
പരിസരങ്ങളിലുള്ള ചെറുകിട കച്ചവടക്കാർ തോട്ടിലേക്കു മാലിന്യം വലിച്ചെറിയുന്നു.
ചാക്കിലും പ്ലാസ്റ്റിക് കവറുകളിലും കെട്ടി മാലിന്യം തള്ളുന്നുണ്ട്. അവ വെള്ളത്തിൽ കിടന്നു ചീഞ്ഞുനാറുന്നു.
മഴക്കാലത്ത് ഇവ ഒഴുകി പമ്പാനദിയിലെത്തും.
ഇതിനു പരിഹാരം കാണാനാണ് 7 അടി പൊക്കത്തിൽ ഇരുമ്പു വലയിട്ടത്. ഇരുമ്പു പൈപ്പുകൾ നാട്ടി അതിലാണ് വലയിട്ടു ബലപ്പെടുത്തിയത്. മാമുക്ക് പാലത്തിലും വലയിടാൻ പദ്ധതിയുണ്ട്.
ഇതിനു പിഡബ്ല്യുഡി പാലം വിഭാഗത്തിന്റെ അനുമതി വേണം. ഇതിനു പഞ്ചായത്ത് പിഡബ്ല്യുഡിയെ സമീപിച്ചിട്ടുണ്ട്.
അങ്ങാടി പഞ്ചായത്ത് 7.55 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് 6 ലക്ഷം രൂപയും ചെലവഴിച്ചാണു പദ്ധതി നടപ്പാക്കുന്നതെന്ന് പ്രസിഡന്റ് ബിന്ദു റെജി അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

