അധ്യാപക ഒഴിവ്:
കുളത്തൂർ ∙ ഗവ. എൽവി എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് നാളെ 11ന് അഭിമുഖം നടക്കും.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു. കുളത്തൂർ ∙ ഗവ.
എൽവിഎൽപി സ്കൂളിൽ എൽപിഎസ്ടി അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം 10ന് 11ന് അഭിമുഖത്തിനെത്തണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
പ്ലാങ്കമൺ ∙ ഗവ. എൽപി സ്കൂളിൽ ഒരു മാസത്തേക്ക് അധ്യാപകനെ ആവശ്യമുണ്ട്.
കെ.ടെറ്റ് യോഗ്യതയുള്ളവർക്ക് സർട്ടിഫിക്കറ്റുമായി നാളെ 10.30ന് അഭിമുഖത്തിന് പങ്കെടുക്കാം. 9947876492.
ചിറ്റാർ ∙ മൺപിലാവ് ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടി ഒഴിവിലേക്കുള്ള കൂടിക്കാഴ്ച നാളെ 10.30നു നടക്കും.
9495262781. ഇടത്തറ ∙ മുഹമ്മദൻ ഗവ.
എച്ച്എസ്എസിൽ യുപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം നാളെ 11ന്.
മേപ്രാൽ ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താത്കാലിക ഒഴിവുണ്ട്.
അസൽ സർട്ടിഫിക്കറ്റു സഹിതം നാളെ 10 മണിക്ക് എത്തണം നിരണം ∙ മുകളടി ഗവ. യുപി സ്കൂളിൽ യുപിഎസ്ടിയുടെ താത്കാലിക ഒഴിവുണ്ട്.
ബിഎഡ്, ടിടിസി, ഡിഎൽഎഡ്, കെടെറ്റ് വിജയിച്ചവർ അസൽ സർട്ടിഫിക്കറ്റു സഹിതം നാളെ 10.30ന് എത്തണം
ഓതറ വെസ്റ്റ് ∙ ഓതറ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ ഒഴിവിലേക്കു താൽക്കാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ 2 മണിക്ക് നടക്കും അസൽ സർട്ടിഫിക്കറ്റുമായി എത്തണം.
മലയാള മനോരമ – ചൈതന്യ കണ്ണാശുപത്രി സൗജന്യ നേത്ര പരിശോധന ക്യാംപ്
തിരുവല്ല ∙ ലോക പ്രമേഹ ദിനാചരണത്തിന്റെ ഭാഗമായി, തിരുവല്ലയിലും കറുകച്ചാലിലും പ്രവർത്തിക്കുന്ന ചൈതന്യ കണ്ണാശുപത്രിയിൽ മലയാള മനോരമ വായനക്കാർക്കായി സൗജന്യ നേത്ര പരിശോധന ക്യാംപും ഡയബറ്റിക് റെറ്റിനോപ്പതി സ്ക്രീനിങ്ങും സംഘടിപ്പിക്കുന്നു.
16ന് രാവിലെ 9.00 മുതൽ 3.00 വരെയാണ് ക്യാംപ്. പ്രമേഹം നിയന്ത്രണത്തിലല്ലാതെ ആയാൽ കാഴ്ചയ്ക്ക് തന്നെ ഭീഷണിയായി മാറുന്ന അസുഖമാണ് ഡയബറ്റിക് റെറ്റിനോപ്പതി കണ്ണിന്റെ റെറ്റിനയിലെ രക്തക്കുഴലുകൾക്ക് കേടുണ്ടാകുന്നതിനാൽ കാഴ്ച മങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ വരാൻ ഇടയുണ്ട്.
പലപ്പോഴും ആദ്യഘട്ടത്തിൽ ലക്ഷണങ്ങൾ ഇല്ലാത്തതിനാൽ പ്രമേഹമുള്ള ഓരോരുത്തരും വർഷത്തിൽ കുറഞ്ഞത് ഒരിക്കൽ എങ്കിലും നേത്ര പരിശോധന നിർബന്ധമായും നടത്തണം. പ്രാരംഭഘട്ടത്തിൽ രോഗം കണ്ടെത്തിയാൽ ചികിത്സയിലൂടെ കാഴ്ച സംരക്ഷിക്കാൻ സാധിക്കും.
ക്യാംപിൽ കാഴ്ച പരിശോധന, തിമിര പരിശോധന, ഡോക്ടർ കൺസൽറ്റേഷൻ, കുട്ടികളുടെ കാഴ്ച പ്രശ്നങ്ങൾ, പ്രമേഹവുമായി ബന്ധപ്പെട്ട മറ്റ് നേത്രരോഗങ്ങളുടെ പരിശോധന തുടങ്ങിയവയും ഉണ്ടായിരിക്കും. ക്യാംപിൽ റജിസ്റ്റർ ചെയ്ത് പങ്കെടുക്കുന്ന ആദ്യത്തെ 100 പേർക്ക് മലയാള മനോരമ ‘വനിത’ ആറുമാസത്തേക്ക് തപാൽ മുഖേന സൗജന്യമായി ലഭിക്കും.
റജിസ്ട്രേഷന് വിളിക്കുക:
തിരുവല്ല: 99953 44930, 96050 00693
കറുകച്ചാൽ: 80891 53828, 87147 84446
വൈദ്യുതിമുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ കുന്നന്താനം, പല്ലാട്ടുപടി, പാമല, പുളിമൂട്ടിൽപടി, പുഷ്പഗിരി വില്ല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

