ഇന്ന്
∙ ബാങ്ക് അവധി
10 വരെ ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യത
തിരുവനന്തപുരം ∙ സംസ്ഥാനത്ത് 10 വരെ ചിലയിടങ്ങളിൽ മിന്നലോടു കൂടിയ മഴയ്ക്കു സാധ്യത. പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ നാളെ യെലോ അലർട്ട് ആണ്.
10ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിൽ യെലോ അലർട്ട് ആയിരിക്കും. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴയ്ക്ക് സാധ്യതയുണ്ട്.
കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് വിലക്കില്ല.
വൈദ്യുതി മുടക്കം
∙ മല്ലപ്പള്ളി സെക്ഷനിലെ പാട്ടമ്പലം, വെട്ടിഞായം, ചെങ്ങരൂർ ബിഎസ്എൻഎൽ, ചാമത്തിൽ, കടുവാക്കുഴി, തിപ്പെട്ടിക്കമ്പനി, പൂതാംപുറം, മൂവക്കോട്ടുപടി ഇന്ന് 9 മുതൽ 6 വരെ.
അധ്യാപക ഒഴിവ്
പെരിങ്ങര ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എൽപിഎസ്ടിയുടെ താത്കാലിക അധ്യാപക ഒഴിവുണ്ട്. സ്വയം തയ്യാറാക്കിയ അപേക്ഷ, ബയോഡേറ്റ എന്നിവയോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം 10 നു 10.30 ന് എത്തണം.
വേങ്ങൽ ∙ ആലംതുരുത്തി ഗവ. എൽപി സ്കൂളിൽ എൽപിഎസ്എയുടെ താത്കാലിക ഒഴിവുണ്ട്.
ടിടിസി, കെടെറ്റ്, ഡിഎൽഎഡ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റു സഹിതം 10 ന് 12മണിക്ക് എത്തണം. 96053 80534.
ചാത്തങ്കരി ∙ ഗവ. എൽപി സ്കൂളിൽ എൽപിഎസ്ടിയുടെ താത്കാലിക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റു സഹിതം 10 ന് 11 മണിക്ക് എത്തണം 9961612249.
മേപ്രാൽ ∙ ഗവ. സെന്റ് ജോൺസ് എൽപി സ്കൂളിൽ എൽപിഎസ്എയുടെ താത്കാലിക ഒഴിവുണ്ട്.
ടിടിസി, കെടെറ്റ്, ഡിഎൽഎഡ് യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റു സഹിതം 10 ന് 2 മണിക്ക് എത്തണം. ഇരുവെള്ളിപ്ര ∙ ഗവ.എൽപിഎസിൽ ഡിസംബർ 4 വരെയുള്ള എൽപി എസ്ടി ഒഴിവിലേക്ക് താൽകാലിക നിയമനം നടത്തുന്നതിനുള്ള അഭിമുഖം 10 ന് 11 ന് നടക്കും.
യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണം. കിസുമം ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗത്തിൽ അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 10നു രാവിലെ 11നു നടക്കും. ചിറ്റാർ ∙ ഗവ.
ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ സോഷ്യൽ സയൻസ് വിഭാഗത്തിൽ വോട്ടെടുപ്പ് പട്ടികയുടെ തീവ്ര പരിശോധനയുടെ ഭാഗമായി നിയമിച്ചിട്ടുള്ള അധ്യാപകന്റെ കൂടിക്കാഴ്ച തിങ്കളാഴ്ച രാവിലെ 11നു സ്കൂളിൽ നടക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

