അധ്യാപക ഒഴിവ്:
തലവൂർ ∙ ഗവ. യുപിഎസിൽ യുപിഎസ്ടി ഒഴിവ്.
മുഖാമുഖം 10നു രാവിലെ 10ന്. മഞ്ഞക്കാല ∙ ഗവ.
എൽപിഎസിൽ എൽപിഎസ്ടി ഒഴിവ്. മുഖാമുഖം: 10നു രാവിലെ 11ന്.
ചാത്തന്നൂർ ∙ എസ്എൻ കോളജിൽ മാത്തമാറ്റിക്സ്, ഇക്കണോമിക്സ് ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് വോക് ഇൻ ഇന്റർവ്യൂ നടത്തുന്നു. കോളജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡപ്യൂട്ടി ഡയറക്ടർ ഓഫിസിൽ ഗെസ്റ്റ് അധ്യാപകരുടെ പാനലിൽ റജിസ്റ്റർ ചെയ്തിട്ടുള്ള, യുജിസി നിഷ്കർഷിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.
27ന് രാവിലെ 9.30ന് രേഖകളുമായി കോളജിൽ എത്തിച്ചേരണം. കൊട്ടാരക്കര ∙ പടിഞ്ഞാറ്റിൻകര ഗവ.
യുപിഎസിൽ എൽപി വിഭാഗം ഫുൾടൈം അറബിക് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് ഇന്ന് 11ന് ഇന്റർവ്യു നടക്കും. ചക്കുവരയ്ക്കൽ ∙ ഗവ.
ഹൈസ്കൂളിൽ എൽപി വിഭാഗം താൽക്കാലിക അധ്യാപക ഒഴിവിലേക്ക് 10ന് 11ന് ഇന്റർവ്യൂ നടക്കും. കടയ്ക്കൽ ∙ ഗവ.
യുപിഎസിൽ എൽപിഎസ്ടി, യുപിഎസ്ടി തസ്തികകളിൽ താൽക്കാലിക ഒഴിവിൽ നിയമനത്തിന് അഭിമുഖം 10നു രാവിലെ 10.30നു നടത്തും. കടയ്ക്കൽ ∙ പെരിങ്ങാട് ഗവ.
ഡബ്ല്യു എൽപിഎസിൽ എൽപിഎസ്ടി താൽക്കാലിക ഒഴിവുണ്ട്. അഭിമുഖം 10ന് രാവിലെ 11ന്.
കൊല്ലം∙പെരിനാട് പണയിൽ ഗവ.ഹൈസ്കൂളിൽ എച്ച്എസ്ടി സോഷ്യൽ സയൻസ്, ഫിസിക്കൽ എജ്യുക്കേഷൻ തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം10ന് രാവിലെ 11ന് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണം.
വയലാ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ ഫിസിക്സ് വിഷയത്തിൽ താൽക്കാലിക അധ്യാപിക ഒഴിവുണ്ട്.
അഭിമുഖം 11നു രാവിലെ 11ന്. കൊല്ലം∙അമൃതുകുളങ്ങര മുണ്ടയ്ക്കൽ ഈസ്റ്റ് ഗവ.എൽപി സ്കൂളിൽ എൽപിഎസ്ടി മലയാളം തസ്തികയിലേക്കു താൽക്കാലിക അധ്യാപക ഒഴിവുണ്ട്.
അസ്സൽ സർട്ടിഫിക്കറ്റും കോപ്പിയുമായി 10ന് രാവിലെ 11ന് അഭിമുഖത്തിനായി സ്കൂൾ ഓഫിസിൽ എത്തണം. ശാസ്താംകോട്ട
∙ കരിന്തോട്ടുവ ഗവ. എൽപിഎസിൽ ടീച്ചർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അഭിമുഖം 10നു രാവിലെ 10നു സ്കൂളിൽ നടക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം. കുന്നത്തൂർ ∙ ഏഴാംമൈൽ പെരുവിഞ്ച ശിവഗിരി ഗവ.
എൽപിഎസിൽ ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള അഭിമുഖം 10നു രാവിലെ 10.30നു സ്കൂളിൽ നടക്കും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
ശാസ്താംകോട്ട ∙ മുതുപിലാക്കാട് ഗവ.
എൽപിഎസിൽ ടീച്ചർ തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്താനുള്ള അഭിമുഖം 10നു രാവിലെ 10.30നു സ്കൂളിൽ നടക്കും. കെടെറ്റ് പാസായ ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
ശൂരനാട് ∙ ഗവ. എച്ച്എസ്എസ് ഹയർസെക്കൻഡറി വിഭാഗം സുവോളജി ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്താനുള്ള അഭിമുഖം 11നു രാവിലെ 10.30നു സ്കൂളിൽ നടക്കും.
താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി പങ്കെടുക്കണം.
അഭിമുഖം 10ന്
ചാത്തന്നൂർ ∙ ഇടനാട് ജിഎൽപിഎസ് എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം 10നു രാവിലെ 11നു നടക്കും.
തുല്യതാപരീക്ഷ ഇന്ന്
കൊല്ലം∙ സാക്ഷരതാ മിഷൻ നടത്തുന്ന പത്താംതരം തുല്യതാ പൊതു പരീക്ഷ ജില്ലയിലെ 12 കേന്ദ്രങ്ങളിൽ ഇന്നു നടക്കും. 19 മുതൽ 71 വയസ് വരെയുള്ള 468 പഠിതാക്കൾ പൊതു വിഭാഗത്തിലും, 98 പേർ പട്ടികജാതി, രണ്ട് പേർ പട്ടികവർഗ വിഭാഗത്തിലും, ഭിന്നശേഷി വിഭാഗത്തിൽ നിന്നു എട്ടു പേരും പരീക്ഷ എഴുതും.
വൈഎംസിഎ പ്രാർഥനാവാരം നാളെ മുതൽ
ഓയൂർ ∙ വൈഎംസിഎ അഖിലലോക പ്രാർഥനാവാരത്തിന്റെ ഭാഗമായി നാളെ മുതൽ 15 വരെ കൊല്ലം സബ് റീജൻ വൈഎംസിഎ യൂണിറ്റുകളിൽ പ്രാർഥനാവാരം നടത്തും.
കൊല്ലം സബ് റീജൻ ജില്ലാ തല ഉദ്ഘാടനം നാളെ ഓയൂർ വൈഎംസിഎയുടെ നേതൃത്വത്തിൽ ചെങ്കുളം സെന്റ് ജോർജ് സിറിയൻ ചർച്ചിൽ നടത്തും. ഓർത്തഡോക്സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ.ജോസഫ് മാർ ദിവന്നാസിയോസ് ഉദ്ഘാടനം ചെയ്യും. സബ് റീജൻ ചെയർമാൻ ടി.കെ.ജേക്കബ് അധ്യക്ഷത വഹിക്കും.
റവ.വർഗീസ് കുഞ്ഞുകുഞ്ഞ് കോർ എപ്പിസ്കോപ്പ മുഖ്യ സന്ദേശം നൽകും. പ്രാർഥനയുടെ പ്രവർത്തനത്തിലെ 150 വർഷങ്ങൾ എന്ന വിഷയത്തിൽ ജില്ലയിലെ മുഴുവൻ വൈഎംസിഎകളുടെയും നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ ഒരാഴ്ച ധ്യാനയോഗങ്ങൾ നടക്കും. ഫാ.ജോക്കബ് സി ഫിലിപ്പ്, എ.കെ.സന്തോഷ് ബേബി, എം.തോമസ്കുട്ടി എന്നിവർ പങ്കെടുക്കുമെന്ന് ഭാരവാഹികളായ ജി.ചാക്കോ, കെ.കെ.കുര്യൻ, ഒ.രാജു, ജോൺകുട്ടി ജേക്കബ് എന്നിവർ അറിയിച്ചു.
പ്രസംഗമത്സരം 12ന്
കൊല്ലം∙ജവാഹർ ബാലഭവനിൽ ശിശുദിനാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ യുപി –ഹൈസ്കൂൾ വിദ്യാർഥികൾക്കുള്ള ഇംഗ്ലിഷ് – മലയാളം പ്രസംഗ മത്സരം 12ന് വൈകിട്ട് 4 മുതൽ നടക്കും.
താൽപര്യമുള്ളവർ പേര് റജിസ്റ്റർ ചെയ്യണം. 0474 2744365, 9447990915.
പെയ്ന്റിങ് മത്സരം
പാരിപ്പള്ളി ∙ ഇനാന ആർട്സിന്റെ ആഭിമുഖ്യത്തിലെ ‘ചായില്യം’ ഓൺലൈൻ പെയ്ന്റിങ് മത്സരം നടത്തും.
4 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് കൊളാഷ് ആർട്ട്. വിഷയം ട്രാവൽ പോസ്റ്റർ.
13 മുതൽ 18 വയസ്സു വരെയുള്ളവർക്ക് പെയ്ന്റിങ് വിഷയം ചരിത്ര നിമിഷം. 19 വയസ്സിനു മുകളിലുള്ളവർക്ക് പെയ്ന്റിങ് വിഷയം ‘ഇലുമിനിഷേൻ ഇൻഎ ഡാർക്ക് സ്ട്രീറ്റ്’. 20നകം ചിത്രങ്ങൾ ലഭിക്കണം.
ഫോൺ: 9746212149.
മെഡിക്കൽ ക്യാംപ്
ഓയൂർ ∙ കോഴിക്കോട് ശ്രീകൃഷ്ണ വിലാസം എൻഎസ്എസ് കരയോഗത്തിന്റെ സൗജന്യ മെഡിക്കൽ ക്യാംപ് നാളെ രാവിലെ 10നു കരയോഗ മന്ദിരത്തിൽ നടക്കും. വെരിക്കോസ് വെയിൻ വിദഗ്ധൻ ഡോ.
എസ്.വിഷ്ണു നേതൃത്വം നൽകുമെന്ന് കരയോഗം സെക്രട്ടറി അറിയിച്ചു.
എം ഫോർ മാരി റജിസ്ട്രേഷൻ ഡ്രൈവ്
പുത്തൂർ ∙ മലയാള മനോരമ എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് പുത്തൂർ കിഴക്കേച്ചന്തയിലെ പുത്തൂർ പബ്ലിക് ലൈബ്രറി ഹാളിൽ പ്രസിഡന്റ് ബി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് വിനോജ് വിസ്മയ, ലൈബ്രേറിയൻ കെ.കുമാരൻ, പുത്തൂർ ജോയിക്കുട്ടി എന്നിവർ പ്രസംഗിച്ചു.
ഉപയോക്താക്കൾക്ക് എം ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് കൂടുതൽ അറിയുവാനും പ്രൊഫൈൽ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യാനും ഇന്നുകൂടി അവസരമുണ്ട്. വൈകിട്ട് 5 വരെ കൗണ്ടർ പ്രവർത്തിക്കും.
പ്രതീക്ഷകൾക്ക് അനുസരിച്ചുള്ള ജീവിതപങ്കാളിയെ കണ്ടെത്തുന്നതിനുള്ള മികച്ച മാച്ച് മേക്കിങ് ആൽഗരിതം ആണ് എം ഫോർ മാരിയുടെ പ്രത്യേകത. ഫോൺ: 90745 56548.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

