പത്തനംതിട്ട ∙ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച ആറന്മുള മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് 47 ബൂത്തുകളിൽ 3ാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു.
തോറ്റെങ്കിലും എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരൻ 32 ബൂത്തുകളിൽ ഒന്നാമതെത്തി. വിജയം കുറിച്ച യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി 8 ബൂത്തുകളിൽ 3ാം സ്ഥാനത്തായി.
വോട്ടെണ്ണൽ ഘട്ടത്തിൽ ആദ്യറൗണ്ടുകളിൽപ്പെട്ട
കോയിപ്രം പഞ്ചായത്തിലെ 4 ബൂത്തിൽ 3ാം സ്ഥാനത്തായ വീണാ ജോർജ് തോട്ടപ്പുഴശേരിയിൽ 2 ബൂത്തുകളിലും ഇരവിപേരൂരിൽ ഒരു ബൂത്തിലും ഇതേ സ്ഥിതി തുടർന്നു. കോഴഞ്ചേരി പഞ്ചായത്തിൽ 5 ബൂത്തിലും മല്ലപ്പുഴശേരിയിൽ 2 ഇടത്തും ആറന്മുളയിൽ 8 ബൂത്തിലും വോട്ടുനിലയിൽ എൽഡിഎഫ് മൂന്നാമതായി.
ചെന്നീർക്കര 2, നാരങ്ങാനം, ഇലന്തൂർ പഞ്ചായത്തുകളിൽ 3 വീതവും കുളനട, ഓമല്ലൂർ പഞ്ചായത്തുകളിൽ 6ഉം ബൂത്തുകളിലും ഇടതുപക്ഷത്തിന്റെ നില ഇതേ രീതിയിലായിരുന്നു. പത്തനംതിട്ട
നഗരസഭയിൽ 5 ബൂത്തുകളിലും മൂന്നാം സ്ഥാനത്തിൽ തൃപ്തിപ്പെടേണ്ടി വന്നു.
ആറന്മുള മണ്ഡലത്തിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എൻഡിഎ സ്ഥാനാർഥി കുമ്മനം രാജശേഖരന് മൂന്നാം സ്ഥാനമാണ് കിട്ടിയത്. എന്നാൽ, 31 ബൂത്തുകളിൽ യുഡിഎഫിനെയും എൽഡിഎഫിനെയും പിന്തള്ളി കുമ്മനം ഒന്നാമതെത്തി.
ആറന്മുള പഞ്ചായത്തിൽ 10 ബൂത്തുകളിൽ ഒന്നാമതെത്തി. കോയിപ്രത്ത് 3 ബൂത്തിലും തോട്ടപ്പുഴശേരിയിലും കോഴഞ്ചേരിയിലും മല്ലപ്പുഴശേരിയിലും ഇരവിപേരൂരിലും ഒന്നും വീതം ബൂത്തുകളിൽ എൻഡിഎ മികവ് കാട്ടി.
ഓമല്ലൂർ 6, നാരങ്ങാനം 4, കുളനട
2, ഇലന്തൂർ 1, ചെന്നീർക്കര 1. പത്തനംതിട്ട
നഗരസഭ 1 എന്നിങ്ങനെയാണ് എൻഡിഎ ഒന്നാമതെത്തിയ ബൂത്തുകളുടെ എണ്ണം. 8 ബൂത്തുകളിലാണ് യുഡിഎഫ് 3ാം സ്ഥാനത്തെത്തിയത്.
ആറന്മുളയിൽ 3 ബൂത്തുകളിലും ഓമല്ലൂർ 2, നാരങ്ങാനം, ചെന്നീർക്കര, പത്തനംതിട്ട നഗരസഭ 1 വീതം എന്നിങ്ങനെയാണ് യുഡിഎഫ് മൂന്നാമതെത്തിയ ബൂത്തുകളുടെ എണ്ണം.
മണ്ഡലത്തിൽ ആകെ 272 ബൂത്തുകളാണുള്ളത്.
വീണാ ജോർജിന്റെ ബൂത്തിലും ലീഡ് അബിന്
പത്തനംതിട്ട ∙ വീണാ ജോർജിന്റെ ബൂത്തിൽ അബിൻ വർക്കി 53 വോട്ടിന്റെ ഭൂരിപക്ഷം നേടി.
എൽഡിഎഫ് സ്ഥാനാർഥി വീണാ ജോർജ് പത്തനംതിട്ട നഗരത്തിലെ നാലാം വാർഡ് ആനപ്പാറ ഗവ.
എൽപി സ്കൂളിലെ 262ാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്. അവിടെ അബിൻ വർക്കി 427, വീണാ ജോർജിന് 374, കുമ്മനം രാജശേഖരന് 19 വോട്ടുമാണ് ലഭിച്ചത്.
ആന്റോ ആന്റണി എംപി, കെപിസിസി സെക്രട്ടറി പി.മോഹൻ രാജ്, പത്തനംതിട്ട നഗരസഭ മുൻഅധ്യക്ഷനും സിപിഎം നേതാവുമായ ടി.സക്കീർ ഹൂസൈനും കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ 255ാം ബൂത്തിലാണ് വോട്ട് ചെയ്തത്.
അവിടെ അബിൻ 165, വീണാ ജോർജിന് 164, കുമ്മനം രാജശേഖരന് 157 വോട്ടുകൾ ലഭിച്ചു.
ഡിസിസി വൈസ് പ്രസിഡന്റ് എ.സുരേഷ് കുമാറിന്റ 260ാം നമ്പർ, നഗരസഭ കൗൺസിലർ ഗീതാ സുരേഷിന്റെ 259ാം നമ്പർ ബൂത്തിലും എൽഡിഎഫ് മൂന്നാം സ്ഥാനത്താണ്. ബിജെപിയാണ് രണ്ടാം സ്ഥാനത്ത്.
260ാം നമ്പർ ബൂത്തിൽ അബിന് 255, വീണാ ജോർജിന് 141, കുമ്മനം രാജശേഖരന് 146 വോട്ടുകൾ ലഭിച്ചു. 259ാം നമ്പർ ബൂത്തിൽ അബിൻ വർക്കി 231, വീണാ ജോർജ് 125, കുമ്മനം രാജശേഖരൻ 212 വോട്ടുകളും നേടി.
ഐഎൻടിയുസി ജില്ലാ സെക്രട്ടറിയും നഗരസഭ കൗൺസിലറുമായ സജി.കെ.സൈമണിന്റെ 249ാം നമ്പർ ബൂത്തിൽ അബിൻ വർക്കി 431, വീണാ ജോർജ് 113, കുമ്മനം 55 വോട്ടുകളാണ് നേടിയത്.
വോട്ട് ശതമാനം ഇടിഞ്ഞ് എൽഡിഎഫ്; നില മെച്ചപ്പെടുത്തി യുഡിഎഫ്
പത്തനംതിട്ട ∙ വോട്ട് ശതമാനത്തിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനേക്കാൾ 5 % വർധനയാണു യുഡിഎഫിനുണ്ടായത്.
കൂടിയ വോട്ടിനൊപ്പം നാലു സീറ്റുകളിൽ വിജയിക്കാനും ഒന്നിൽ വിജയത്തിനു തൊട്ടടുത്തെത്താനുമായി. വോട്ടെടുപ്പിനു ശേഷം കൂട്ടിയ കണക്കുകൾ ഇത്രയേറെ തെറ്റുമെന്ന് എൽഡിഎഫും കരുതിയില്ല.
കോന്നിയിൽ വോട്ടെണ്ണലിൽ ഇഞ്ചോടിഞ്ചു പോരാട്ടം നടന്നപ്പോൾ ‘സുനാമി’യാണല്ലോ എന്ന ആശങ്കയാണ് സിപിഎം നേതാക്കൾ തന്നെ പറഞ്ഞത്. തെറ്റിയ കണക്കുകൾ എങ്ങനെ ന്യായീകരിക്കുമെന്ന ആശയക്കുഴപ്പത്തിലാണ് എൽഡിഎഫ്.
തുടർച്ചയായി നാലു തവണ വിജയിച്ച തിരുവല്ലയിൽ 14.7 % കുറവാണ് ഇത്തവണ എൽഡിഎഫ് വോട്ടിലുണ്ടായത്.
ഘടകകക്ഷിയായ ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദളിന്റെ സംസ്ഥാന അധ്യക്ഷൻ മൂന്നാമതായതിന്റെ ക്ഷീണം സിപിഎമ്മിനുമുണ്ട്. ആ വോട്ടുകൾ ഏതാണ്ട് പൂർണമായി എൻഡിഎ സമാഹരിച്ചെന്നാണു കണക്കുകൾ പറയുന്നത്.
ആറന്മുളയിൽ മന്ത്രി വീണാ ജോർജിനു കനത്ത തിരിച്ചടിയാണു നേരിടേണ്ടി വന്നത്.
2016ൽ 39.97 % വോട്ടും കഴിഞ്ഞ തവണ 46.3 % വോട്ടും നേടിയ വീണാ ജോർജിന് ഇത്തവണ ലഭിച്ചത് 33.21 % വോട്ട് മാത്രം. കുറഞ്ഞത് 13.09 % വോട്ട്.
യുഡിഎഫ് സ്ഥാനാർഥി അബിൻ വർക്കി കഴിഞ്ഞ തവണത്തേക്കാൾ 11 % വോട്ടുകൾ അധികമായി സമാഹരിക്കുകയും ചെയ്തു. അഞ്ചു സീറ്റുകളിൽ നിന്നായി എൻഡിഎയ്ക്ക് 2 % വോട്ട് വർധനയുണ്ടായെങ്കിലും അതിലേറിയ പങ്കും തിരുവല്ലയിലെ മുന്നേറ്റത്തിന്റെ മാത്രം പ്രതിഫലനമാണ്.
കോന്നിയിൽ 2021ൽ 21.91 % വോട്ട് നേടിയ എൻഡിഎയ്ക്ക് ഇത്തവണ 11.52 % വോട്ട് മാത്രമാണു ലഭിച്ചത്.
∙ യുഡിഎഫ് വോട്ട് 2021ൽ 37.65 % ഇത്തവണ 42.80 %
∙ എൽഡിഎഫ് വോട്ട് 2021ൽ 43.55 % ഇത്തവണ 36.71 %
∙ എൻഡിഎ വോട്ട് 2021ൽ 17.51 % ഇത്തവണ 19.46 %
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

