പത്തനംതിട്ട ജില്ലയുടെ രാഷ്ട്രീയ മണ്ഡലത്തിൽ ശ്രദ്ധേയമായ രാഷ്ട്രീയ മാറ്റത്തിന് കളമൊരുങ്ങിയിരിക്കുന്നു.
മുൻ ബിജെപി ജില്ലാ പ്രസിഡന്റും, പിന്നീട് സിപിഎം സഹയാത്രികനുമായിരുന്ന എ.ജി. ഉണ്ണികൃഷ്ണൻ ഔദ്യോഗികമായി യുഡിഎഫ് ക്യാമ്പിലെത്തി.
കമ്മ്യൂണിസ്റ്റ് മാർക്സിസ്റ്റ് പാർട്ടിയിലൂടെയാണ് (സിഎംപി) അദ്ദേഹത്തിന്റെ പുതിയ രാഷ്ട്രീയ ചേക്കേറൽ. ഒരു ദശാചേർഷം മുൻപാണ് ബിജെപിയുമായുള്ള ബന്ധം അവസാനിപ്പിച്ച് എ.ജി.
ഉണ്ണികൃഷ്ണൻ സിപിഎമ്മിൽ അംഗത്വമെടുത്തത്. എന്നാൽ, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപുള്ള കാലയളവിൽ അദ്ദേഹം സിപിഎം നേതൃത്വവുമായി കടുത്ത അഭിപ്രായവ്യത്യാസങ്ങളിൽ എത്തിച്ചേരുകയായിരുന്നു.
തിരഞ്ഞെടുപ്പ് വേളയിൽ വീണാ ജോർജ്ജിന്റെ പ്രചാരണ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലെന്ന് പാർട്ടി വേദികളിൽ ശക്തമായ വിമർശനം ഉയർത്തിയ അദ്ദേഹം, സിപിഎമ്മിൽ നിന്നും പുറത്തുപോകാനുള്ള തയ്യാറെടുപ്പിലാണെന്നും പരസ്യമായി വ്യക്തമാക്കിയിരുന്നു. തുടർന്ന് പാർട്ടി അംഗത്വം പുതുക്കി നൽകാനും അദ്ദേഹം വിമുഖത കാണിച്ചു.
ഈ രാഷ്ട്രീയ പശ്ചാത്തലത്തിലാണ് സിഎംപിയിലൂടെ യുഡിഎഫ് മുന്നണിയുടെ ഭാഗമായി പ്രവർത്തിക്കാൻ അദ്ദേഹം ഇപ്പോൾ തീരുമാനമെടുത്തിരിക്കുന്നത്. പത്തനംതിട്ട
ഓമല്ലൂർ സ്വദേശിയായ എ.ജി. ഉണ്ണികൃഷ്ണൻ, സിഎംപിയുടെ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായാണ് തന്റെ പുതിയ സംഘടനാ ചുമതല ഏറ്റെടുക്കുന്നത്.
ഇതിനുപുറമെ, പാർട്ടിയുടെ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയിലും തന്നെ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

