പത്തനംതിട്ട കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂളിലെ കലോത്സവമായ ‘സർഗ-2026’ ന് വർണാഭമായ തുടക്കം.
അതിവേഗ ചിത്രകാരൻ ജിതേഷ്ജി മേളയുടെ ഉദ്ഘാടനം നിർവഹിച്ചു. ഉദ്ഘാടന സമ്മേളനത്തിന് പിന്നാലെ അദ്ദേഹം വേദിയിൽ അവതരിപ്പിച്ച തനതു കലാരൂപമായ ‘വരയരങ്ങ്’ വിദ്യാർഥികൾക്കും അധ്യാപകർക്കും വേറിട്ട
അനുഭവമായി മാറി. ചടങ്ങിൽ സ്കൂൾ പിടിഎ പ്രസിഡന്റ് ഫാ.
ബിജു തോമസ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ഡാനിഷ് പി.
ജോൺ സ്വാഗതം ആശംസിച്ചു സംസാരിച്ചു. കാതോലിക്കേറ്റ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് ദീപ മേരി ജേക്കബ്, സ്റ്റാഫ് സെക്രട്ടറി ബിനോദ് മാത്യു, ആർട്സ് ക്ലബ് സെക്രട്ടറി ദയ എസ്.
നായർ എന്നിവർ ചടങ്ങിൽ സംബന്ധിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബിനോദ് മാത്യു യോഗത്തിൽ നന്ദി പ്രകാശിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

