പത്തനംതിട്ട ∙ അക്ഷരങ്ങളുടെയും ആശയങ്ങളുടെയും ഉത്സവമായ മനോരമ ഹോർത്തൂസിന്റെ വരവറിയിച്ചുള്ള പദങ്ങളുടെ യാത്ര ‘പദയാത്ര’ നാളെ ജില്ലയിലെത്തും. ജില്ലയിലെ നാടൻ ഭാഷാശൈലികളും തനതു വാക്കുകളും പദപ്രയോഗങ്ങളും എഴുതി ചേർക്കുന്ന പദങ്ങളുടെ യാത്ര കൊച്ചി, ആലപ്പുഴ ജില്ലകൾ പിന്നിട്ടാണ് ഇവിടെ എത്തുന്നത്.
സംസ്ഥാനത്തെ 14 ജില്ലകളിലെയും തിരഞ്ഞെടുത്ത കോളജുകളിലൂടെയാണ് പദയാത്ര കടന്നുപോകുന്നത്. വാഹനത്തിൽ ഒരുക്കിയിരിക്കുന്ന പുസ്തകത്തിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും നാട്ടുഭാഷാ പദങ്ങളും ശൈലികളും അവയുടെ അർഥവും എഴുതാം.
ഇങ്ങനെ ശേഖരിക്കുന്ന പദപ്രയോഗങ്ങൾ കൊച്ചി സുഭാഷ് പാർക്കിലെ ഹോർത്തൂസ് വേദിയിൽ പ്രദർശിപ്പിക്കും. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

