ഫോർട്ട്കൊച്ചി∙ കോടികൾ ചെലവഴിച്ചുള്ള വികസന പദ്ധതികൾ നടപ്പാക്കിയതിലൂടെ ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിക്ക് പുതിയ മുഖം. ജെറിയാട്രിക് സെന്റർ, പീഡിയാട്രിക് വാർഡ്, പുതിയ ഒപി ബ്ലോക്ക്, പേ വാർഡുകൾ, ഫിസിയോ തെറപ്പി സെന്റർ തുടങ്ങിയ ആധുനിക സൗകര്യങ്ങളാണ് ആശുപത്രിയിൽ ഏർപ്പെടുത്തിയിട്ടുള്ളത്. സിഎസ്എംഎൽ ഫണ്ട് ഉപയോഗിച്ച് പണിത പുതിയ 3 നിലകളുള്ള ഒപി കെട്ടിടത്തിന് 15737 ചതുരശ്രയടി വിസ്തീർണമുണ്ട്. 7.4 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിച്ചത്.
പുതിയ ഒപി കൗണ്ടറുകൾ, ഡോക്ടർമാർക്ക് പ്രത്യേക മുറികൾ, നഴ്സിങ് സ്റ്റേഷൻ, ലാബുകൾ, ഫാർമസി എന്നിവ കെട്ടിടത്തിലുണ്ട്. ലിഫ്റ്റ്, ഫയർ സിസ്റ്റം എന്നീ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
നഗരസഭയുടെ വികസന ഫണ്ടിൽ നിന്ന് 1.80 കോടി രൂപയും ബിപിസിഎൽ സിഎസ്ആർ ഫണ്ടിൽ നിന്ന് 40 ലക്ഷം രൂപയും ഹെൽത്ത് ഗ്രാൻഡിൽ നിന്ന് 50 ലക്ഷം രൂപയും ചെലവഴിച്ചാണ് വാർഡുകളുടെ നവീകരണം നടത്തിയത്.
ഫിസിയോ തെറപ്പി സെന്ററിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങൾ ലേസർ മാഗ്നറ്റിക് സ്റ്റിമുലേഷൻ തെറപ്പി ഉപകരണം പോലുള്ള അത്യാധുനിക സംവിധാനങ്ങൾ ഉള്ളവയാണ്. ഹൈബി ഈഡന്റെ എംപി ഫണ്ടിൽ നിന്ന് 1.75 കോടി രൂപയും നഗരസഭയുടെ തനത് ഫണ്ടിൽ നിന്ന് 1.10 കോടി രൂപയും ഉപയോഗിച്ച് എച്ച്എൽഎൽ ലൈഫ് കെയർ മുഖേന നടപ്പാക്കുന്ന പദ്ധതികളും പൂർത്തീകരണ ഘട്ടത്തിലാണ്. സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ സിടി, എംആർഐ സ്കാനുകൾ എടുക്കുന്നതിന് ഈ പദ്ധതി ഉപകരിക്കും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

