സീതത്തോട് ∙ വല്ലതും നടക്കുമോ? തിരഞ്ഞെടുപ്പ് കഴിയട്ടെ എന്നായിരുന്നല്ലോ ഇതു വരെ പറഞ്ഞത്. കണ്ണിൽ എണ്ണയൊഴിച്ചുള്ള കാത്തിരിപ്പിലാണ് മണക്കയം–പുതുക്കട
റോഡിന്റെ ഗുണഭോക്താക്കൾ.തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പറഞ്ഞ കാര്യങ്ങളെല്ലാം വീണ്ടും പ്രഖ്യാപനം മാത്രമാണോയെന്നാണ് തോന്നുന്നതെന്നു മണക്കയം നിവാസികൾ. നിയമ സഭാ തിരഞ്ഞെടുപ്പിനു ഇനി അധികം നാളില്ലല്ലോ.
അതാണ് ഏക പ്രതീക്ഷ. വാക്ക് പാലിച്ചില്ലെങ്കിൽ അവിടെ കാണാമെന്നു വോട്ടർമാരായ മണക്കയം നിവാസികൾ.
ഏറെ കാലമായി തകർന്ന് തരിപ്പണമായി കിടക്കുന്ന മണക്കയം റോഡ് തിരഞ്ഞെടുപ്പിനു ഏതാനും ദിവസം മുൻപ് ക്രഷർ ഉടമയുടെ നേതൃത്വത്തിൽ കുഴികൾ മക്കിട്ട് അടച്ചിരുന്നു.
അടുത്ത ദിവസം തന്നെ കുഴികൾ അടയ്ക്കാൻ ഉപയോഗിച്ച മക്കും പൊടിയും കല്ലും റോഡിൽ നിരന്നു. ഇപ്പോൾ ചെറുതും വലുതുമായ വാഹനങ്ങൾ ഏറെ പ്രയാസപ്പെട്ടാണ് ഇതു വഴി പോകുന്നത്.
ഇരുചക്രവാഹനങ്ങൾ ഇതു വഴി വരാത്ത അവസ്ഥയിലായി.
റോഡ് ഉന്നത നിലവാരത്തിൽ ടാറിങ് നടത്തുന്നതിനായി കോടിക്കണക്കിനു രൂപ അനുവദിച്ചതായി ബന്ധപ്പെട്ടവർ പറയുന്നുണ്ടെങ്കിലും എന്ന് തുടങ്ങുമെന്ന് മാത്രം ഇപ്പോഴും ആർക്കും അറിയില്ല. ഏകദേശം 6 കിലോമീറ്ററോളം വരുന്ന റോഡ് പെരുനാട് പഞ്ചായത്തിലൂടെയാണു പോകുന്നത്.
ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് ഈ റോഡ് എങ്കിലും പുതിയ ടാറിങ് പ്രഖ്യാപനം എംഎൽഎയുടെ നേതൃത്വത്തിലാണ് നടന്നത്. മരാമത്ത് വകുപ്പ് അധികൃതർ റോഡ് ഏറ്റെടുത്ത് പുനരുദ്ധരിക്കുമെന്നു ബന്ധപ്പെട്ടവർ പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

