തിരുവനന്തപുരം നഗരത്തില്‍ ശബരിമല വികസന അതോറിറ്റി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നു.
ഇതിനായുള്ള നിര്‍ണായക ചര്‍ച്ചകള്‍ക്കായി ആദ്യ യോഗം സെപ്റ്റംബര്‍ 11 ന് ചേരും. ദേവസ്വം മന്ത്രി കെ.മുരളീധരന്റെ ചേംബറില്‍ നടക്കുന്ന യോഗത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരും വിവിധ ബന്ധപ്പെട്ട
വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പുതിയ വികസന അതോറിറ്റി യാഥാർഥ്യമാകുന്നതോടെ ശബരിമലയുടെ കാര്യങ്ങളില്‍ സര്‍ക്കാരിന് സമ്പൂര്‍ണ നിയന്ത്രണം ലഭിക്കുകയും, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധികാരപരിധികള്‍ ഭാഗികമായി ചുരുങ്ങുകയും ചെയ്യും.
ദേവസ്വം വകുപ്പ് മന്ത്രിയും ബോര്‍ഡും തമ്മില്‍ വിവിധ വിഷയങ്ങളില്‍ നിലവില്‍ അഭിപ്രായവ്യത്യാസങ്ങള്‍ നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നിര്‍ണായക യോഗം വിളിച്ചുചേര്‍ത്തിരിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ട
നിര്‍മാണങ്ങളും വികസന പ്രവര്‍ത്തനങ്ങളും കൃത്യമായി നിരീക്ഷിക്കുന്നതിനും, തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിവിധ വകുപ്പുകളുടെ ഏകോപനം ഉറപ്പാക്കുന്നതിനുമാണ് മുന്‍ സര്‍ക്കാര്‍ ഈ അതോറിറ്റി എന്ന ആശയം ആദ്യം മുന്നോട്ടുവെച്ചത്. മുഖ്യമന്ത്രി ചെയര്‍മാനായും, ദേവസ്വം മന്ത്രി വൈസ് ചെയര്‍മാനായും ചുമതല വഹിക്കുന്ന ഈ സമിതിയില്‍, ശബരിമലയുമായി ബന്ധമുള്ള വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥര്‍ അംഗങ്ങളായി ഉള്‍പ്പെടും.
ശബരിമല, പമ്പ, പരമ്പരാഗത പാത, നിലയ്ക്കല്‍ എന്നിവയുടെ സമഗ്രമായ ഉന്നതി ലക്ഷ്യമിട്ടുകൊണ്ട് 2050 വരെയുള്ള കാലയളവിലെ വികസന ലക്ഷ്യങ്ങള്‍ മുന്‍കൂട്ടി കണ്ടു തയാറാക്കിയ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുക എന്നതാണ് ഈ അതോറിറ്റിയുടെ പ്രധാന ഉത്തരവാദിത്വം. ശബരിമല മാസ്റ്റര്‍പ്ലാന്റെ ഭാഗമായി 2025-30 കാലയളവില്‍ നടപ്പിലാക്കാന്‍ ലക്ഷ്യമിടുന്ന പ്രധാന പദ്ധതികള്‍ താഴെ പറയുന്നവയാണ്: 1.
പമ്പ ഗണപതിക്ഷേത്രം മുതല്‍ പമ്പ ഹില്‍ടോപ്പ് വരെ പമ്പാ നദിക്ക് കുറുകെ നിര്‍മിക്കുന്ന സുരക്ഷാപാലം. (അടങ്കല്‍ തുക 31.90 കോടി രൂപ)
2.
നിലയ്ക്കല്‍ ഇടത്താവളത്തിലെ കോര്‍ ഏരിയയുടെ വികസനം. (28.40 കോടി രൂപയുടെ ഭരണാനുമതി)
3.
കുന്നാറില്‍നിന്ന് ശബരിമല സന്നിധാനത്തേക്കുള്ള കുടിവെള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍. (9.94 കോടി രൂപയുടെ ഭരണാനുമതി)
4.
നിലയ്ക്കല്‍ ഇടത്താവളത്തിലെ റോഡുകളുടെയും അനുബന്ധ പാലങ്ങളുടെയും നിര്‍മാണം. (അടങ്കല്‍ തുക 145 കോടി രൂപ)
5.
ശബരിമല സന്നിധാനത്തെ തീര്‍ഥാടന സൗകര്യ കേന്ദ്രം, തന്ത്രിമഠം, പ്രസാദ നിര്‍മാണ-വിതരണ സമുച്ചയം എന്നിവയുടെ നിര്‍മാണം. (അടങ്കല്‍ തുക 96 കോടി രൂപ)
6.
ശബരിമല സന്നിധാനത്ത് അഗ്നിശമന സംവിധാനങ്ങള്‍ (അടങ്കല്‍ തുക 3.72 കോടി രൂപ)
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

