തിരുവല്ല ∙ മുതിർന്ന പൗരന്മാർക്കു കരുതലിനൊപ്പം സൗഹൃദവും പങ്കിടാനുള്ള സൗകര്യങ്ങളുമായി കെപിവി ചാരിറ്റബിൾ ട്രസ്റ്റ് നിർമ്മിച്ച ഓമന സ്നേഹതീരം പകൽവീട് സമർപ്പണത്തിന് ഒരുങ്ങി. സാമൂഹിക സേവന സംരംഭമായി വെൺപാല ചക്രശാല കടവിനു സമീപം സജ്ജമാക്കിയിട്ടുള്ള ഓമന സ്നേഹതീരം ആശ്വാസ കേന്ദ്രത്തിന്റെ ഉദ്ഘാടനം 6 ന് 11നു കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നിർവഹിക്കും.
കെപിവി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.പി വിജയൻ അധ്യക്ഷത വഹിക്കും.
മന്ത്രി വി.എൻ വാസവൻ മുഖ്യാതിഥിയാകും. മിസോറം മുൻ ഗവർണർ അഡ്വ.
പി.എസ് ശ്രീധരൻ പിള്ള മുഖ്യപ്രഭാഷണം നടത്തും. 60 വയസ് കഴിഞ്ഞ ആർക്കും പകൽവീട്ടിൽ ഒത്തുചേരാം. യോഗ, ധ്യാനം, സൗഹൃദം പങ്കിടൽ, കലാ, കായിക, വിനോദ ഉപാധികൾ, സംഗീതം, വാദ്യോപകരണങ്ങൾ, ചെസ്, കാരംസ്, ലൈബ്രറി, ടെലിവിഷൻ, റേഡിയോ, പെറ്റ്സ് കെയർ, കൃഷിത്തോട്ടം, ഗോശാല തുടങ്ങിയ കാര്യങ്ങൾക്കെല്ലാം ഇവിടെ സമയം കണ്ടെത്താം.
രാവിലെ 6 മുതൽ വൈകിട്ട് 6 വരെ സൗഹൃദത്തോടെ ഇടപഴകാനുള്ള സൗകര്യങ്ങളാണു കെ.പി വിജയന്റെ നേതൃത്വത്തിലുള്ള ട്രസ്റ്റ് സൗജന്യമായി ഇവിടെ ഒരുക്കിയിട്ടുള്ളത്.
ഒരേക്കറിൽ മനോഹരമായി ഒരുക്കിയിട്ടുള്ള സ്നേഹതീരത്തിൽ വിശ്രമമുറികൾ, ഉദ്യാനം, ശുചിമുറികൾ എന്നിവയെല്ലാമുണ്ട്. മാസംതോറും വയോജനങ്ങൾക്ക് ആരോഗ്യ പരിശോധന നടത്താനും ട്രസ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

