കാക്കനാട്∙ കലക്ടറേറ്റിനു സമീപത്തു നിന്നു തുടങ്ങുന്ന വിഎസ്എൻഎൽ റോഡ് അദാനി ഗ്യാസ് പൈപ്പിനായി പൊളിച്ചതു പലയിടങ്ങളിലും പൂർവ സ്ഥിതിയിലാക്കാത്തത് അപകടത്തിനു വഴിയൊരുക്കുന്നു. ശാന്തിനഗർ, ആപ്പിൾവാലി പ്രദേശങ്ങളിലൂടെ കടന്നു പോകുന്ന റോഡിൽ ചെറുകിട വാഹനങ്ങളുടെ വൻ തിരക്കാണ്.
പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിരിക്കുന്നതിനാൽ ഇരുചക്ര വാഹനങ്ങൾ അകപ്പെടുന്നു.
കഴിഞ്ഞ ദിവസം സ്കൂട്ടറിൽ സഞ്ചരിച്ച അമ്മയ്ക്കും മകൾക്കും മറിഞ്ഞു വീണു പരുക്കേറ്റു. ഗ്യാസ് പൈപ്പിടൽ പൂർത്തിയായെങ്കിലും ടാറും മെറ്റലും ഇളകി കിടക്കുന്ന ഭാഗങ്ങൾ അപകട രഹിതമാക്കാൻ അദാനി ഗ്രൂപ്പ് തയാറാകുന്നില്ലെന്നാണ് ആക്ഷേപം. പ്രതിഷേധ സൂചകമായി നാട്ടുകാർ വാഹനം തടഞ്ഞിട്ടിട്ടും നടപടി ഉണ്ടാകുന്നില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

