പത്തനംതിട്ടയിൽ പശ്ചിമ ബംഗാൾ സ്വദേശിയായ തൊഴിലാളിയെ കരിങ്കല്ല് കൊണ്ട് ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി പൊലീസ് പിടിയിലായി. പത്തനംതിട്ട
ആനപ്പാറ സ്വദേശിയായ നൗഫൽ നജീബ് (34) ആണ് അറസ്റ്റിലായത്. പശ്ചിമ ബംഗാൾ ജാൽപ്പായിഗുരി സ്വദേശി മുഹമ്മദ് സിദ്ദീഖ് (34) നേയാണ് പ്രതി ആക്രമിച്ചത്.
ബുധനാഴ്ച വൈകിട്ട് മൂന്ന് മണിയോടെയായിരുന്നു സംഭവം. നൗഫലും സിദ്ദിഖും ചേർന്ന് മദ്യം കഴിക്കുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റവും തർക്കവുമുണ്ടായി.
ഇതിനു മുമ്പ് മദ്യപാനത്തിനായി നൽകിയ പണം തിരികെ ആവശ്യപ്പെട്ടതാണ് വൈരാഗ്യത്തിനും തർക്കത്തിനും കാരണമായത്. തർക്കം രൂക്ഷമായതിനെ തുടർന്ന് സിദ്ദിഖിനെ മർദ്ദിച്ച് നിലത്തു വീഴ്ത്തിയ പ്രതി, വലിയ കരിങ്കല്ല് ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ പലതവണ ഇടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി.
ആക്രമണത്തിൽ ഇരു കാലുകളുടെയും അസ്ഥികൾ ഒടിഞ്ഞ പരിക്കേറ്റ മുഹമ്മദ് സിദ്ദീഖിനെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പരിക്കേറ്റ സിദ്ദീഖിന്റെ മൊഴി രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ട പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും നൗഫലിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
പത്തനംതിട്ട സർക്കിൾ ഇൻസ്പെക്ടർ അരുൺ ജി, എസ് ഐ അനീഷ് എബ്രഹാം, എസ് ഐ ഹരി കൃഷ്ണൻ, ജിഎഎസ്ഐ അയ്യൂബ്ഖാൻ, എസ്സിപിഒ മാരായ ഉമേഷ്, റാംമോഹൻ, സുബിൻ, സിപിഒ സുധീഷ് എന്നിവർ ഉൾപ്പെട്ട
അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

