കോഴിക്കോട് നഗരത്തിൽ ഉപരാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു ശേഷം പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. കോർപ്പറേഷൻ പരിധിയിൽ വരുന്ന അങ്കണവാടികൾ, മദ്രസകൾ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്കൂളുകൾ എന്നിവയെല്ലാം ഉച്ചയ്ക്കു ശേഷം പ്രവർത്തിക്കില്ല.
എന്നാൽ മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള പൊതുപരീക്ഷകൾക്കും സർവകലാശാലാ പരീക്ഷകൾക്കും ഈ അവധി ബാധകമായിരിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4 മണി മുതൽ 7 മണി വരെ നഗരത്തിൽ കർശനമായ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തൊണ്ടയാട്, അരയിടത്തുപാലം, മാവൂർ റോഡ്, മാനാഞ്ചിറ, പാളയം, ഫ്രാൻസിസ് റോഡ് ജംക്ഷൻ, ചാലപ്പുറം, മാങ്കാവ് തുടങ്ങിയ പ്രധാന ഭാഗങ്ങളിലാണ് ഗതാഗത നിയന്ത്രണം ബാധകമാക്കിയിട്ടുള്ളത്.
അത്യാവശ്യ സേവനങ്ങളുടെ ഭാഗമായി ആശുപത്രികൾ, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്യേണ്ടവർ യാത്രാവേളകൾ മുൻകൂട്ടി ക്രമീകരിക്കണമെന്നും ഗതാഗത നിയന്ത്രണങ്ങൾ കണക്കിലെടുത്ത് യാത്ര നേരത്തെയാക്കണമെന്നും പൊലീസ് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

