പന്തളം ∙ മണ്ഡലകാലം തുടങ്ങാൻ രണ്ടാഴ്ച മാത്രം ശേഷിക്കെ വലിയകോയിക്കൽ ധർമശാസ്താ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ മന്ദഗതിയിൽ. പെയ്ന്റിങ് അടക്കം തുടങ്ങിയെങ്കിലും പ്രധാന ജോലികൾ ബാക്കി.
ക്ഷേത്രത്തിന്റെ പടിഞ്ഞാറ്–തെക്ക് ഭാഗത്തുനിന്നു പഴയ അന്നദാനമണ്ഡപത്തിനു സമീപത്തേക്ക് പടിക്കെട്ടുകൾ നിർമിക്കുന്ന ജോലികൾ തുടങ്ങി. ക്ഷേത്രമുറ്റത്ത് പടിഞ്ഞാറ് ഭാഗത്തെ വെള്ളക്കെട്ടൊഴിവാക്കാൻ പൈപ്പ് മാറ്റിസ്ഥാപിക്കാനാണിത്.
അച്ചൻകോവിലാറ്റിൽ ജലനിരപ്പ് കുറയാത്തതിനാൽ കടവിൽ സുരക്ഷാവേലി സ്ഥാപിക്കുന്നതു വൈകും. പഴയ അന്നദാനമണ്ഡപത്തിനോട് ചേർന്ന ജലസംഭരണി അപകടാവസ്ഥയിലാണെന്ന പരാതിയിലും നടപടിയില്ല.
ചീപ്പ് നിർമാണം തുടങ്ങിയില്ല
അന്നദാനമണ്ഡപത്തിന് താഴെ പാർക്കിങ് ഏരിയ ക്രമീകരിച്ചിട്ടുണ്ടെങ്കിലും മഴക്കാലത്ത് ഇത് ഉപയോഗശൂന്യമാകും. വെള്ളക്കെട്ടാണ് പ്രശ്നം. മഴക്കാലത്ത് അച്ചൻകോവിലാറ്റിൽനിന്നു ഇവിടേക്ക് വെള്ളം കയറുന്നതൊഴിവാക്കാനായുള്ള ചീപ്പ് നിർമാണം ഇനിയും തുടങ്ങിയിട്ടില്ല.
ടൈൽ പാകാമെന്ന ദേവസ്വം ബോർഡ് വാഗ്ദാനവും നടപ്പായില്ല. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

