കൊച്ചി∙ കേന്ദ്ര ആരോഗ്യ – കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള മിനി രത്ന പൊതുമേഖലാ സ്ഥാപനമായ എച്ച്എൽഎൽ ലൈഫ്കെയർ ലിമിറ്റഡിന്റെ ഡയഗ്നോസ്റ്റിക് ശൃംഖലയായ ഹിന്ദ്ലാബ്സ് എറണാകുളം ജില്ലയിൽ പുതിയ അത്യാധുനിക ലബോറട്ടറികൾ ആരംഭിച്ചുകൊണ്ട് മധ്യകേരളത്തിൽ പ്രവർത്തനം വ്യാപിപ്പിക്കുന്നു. കിഡ്കോയുമായി സഹകരിച്ചാണ് ഹിന്ദ്ലാബ്സ് എറണാകുളത്ത് പ്രവർത്തനം വ്യാപിപ്പിക്കുന്നത്.
ആലുവ–പറവൂർ കവല സെന്ററിലുള്ള ദേശാഭി വർദ്ധിനി കേന്ദ്രത്തിൽ നവംബർ 3 മുതൽ പുതിയ ഹിന്ദ്ലാബ്സ് പ്രവർത്തനം ആരംഭിക്കും. ഈ പ്രധാന റഫറൻസ് ലാബിന്റെ കീഴിൽ ആലങ്ങാട്, പാറക്കടവ്, സൗത്ത് കളമശ്ശേരി, കുഴൂർ എന്നിവിടങ്ങളിലെ അനുബന്ധ ലാബുകളും പ്രവർത്തനം തുടങ്ങും.
ഈ ശൃംഖലയിലെ ആദ്യത്തെ ലാബിന്റെ ഉദ്ഘാടനം നവംബർ 3ന് കുഴൂരിൽ മന്ത്രി ഡോ. ആർ.
ബിന്ദു നിർവഹിക്കും. ലബോറട്ടറി പരിശോധനകൾക്ക് 40% വരെ ഇളവ് ലഭിക്കും.
വിദഗ്ദ്ധരായ ടെക്നീഷ്യൻമാരുടെ സേവനത്തോടെയുള്ള അത്യാധുനിക ഡയഗ്നോസ്റ്റിക് ലാബ് സൗകര്യങ്ങളാണ് എല്ലാ കേന്ദ്രങ്ങളിലുമായി ഒരുക്കിയിരിക്കുന്നത്. പ്രീ-അനലിറ്റിക്കൽ, അനലിറ്റിക്കൽ, പോസ്റ്റ്-അനലിറ്റിക്കൽ ഘട്ടങ്ങൾ ഉൾപ്പെടെ എല്ലാ പ്രവർത്തനങ്ങളും എൻഎബിഎൽ മാനദണ്ഡങ്ങൾക്കനുസരിച്ചാണ് നടപ്പിലാക്കുന്നത്.
വീട്ടിലെത്തി സാമ്പിൾ എടുക്കുന്നതിനുള്ള സൗകര്യം ഉപയോഗപ്പെടുത്താൻ 9188934750 എന്ന നമ്പറിൽ ബന്ധപ്പെടാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

