കോട്ടയം∙ എംസി റോഡിൽ മണിപ്പുഴ ജംക്ഷനു സമീപം കാർ കെഎസ്ആർടിസി ബസിലിടിച്ച് അപകടം. കാർ യാത്രികർ അത്ഭുതകരമായി രക്ഷപ്പെട്ടു.
പരുക്കേറ്റ എറണാകുളം സ്വദേശികളായ വിനയ (55) സജി (56) എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (നവംബർ 2) പുലർച്ചെ ഒരുമണിയോടെയാണു സംഭവം.
എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന കാർ എതിരെ വന്ന അടൂർ സൂപ്പർ ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തേക്ക് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിനു കാരണമെന്നു ചിങ്ങവനം പൊലീസ് പറഞ്ഞു.
വാഹന ഗതാഗതം അരമണിക്കൂറോളം തടസപ്പെട്ടു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

