ശബരിമല ∙ അയ്യപ്പ സന്നിധിയിൽ കേന്ദ്ര ദുരന്തനിവാരണ സേനയെ (എൻഡിആർഎഫ്) നയിക്കാൻ ഭാഗ്യം കിട്ടിയ സന്തോഷത്തിലാണ് പത്തനംതിട്ട വലഞ്ചുഴി അഭയം വീട്ടിൽ ഡോ.എ.അർജുൻ.
എൻഡിആർഎഫ് ചെന്നൈ ആരക്കോണം നാലാം ബറ്റാലിയൻ ഡപ്യൂട്ടി കമൻഡാന്റ്. സന്നിധാനം, പമ്പ എന്നിവിടങ്ങളിലെ എൻഡിആർഎഫ് സംഘത്തിന്റെ നേതൃത്വം ഡോ.അർജുനാണ്.
വലിയ നടപ്പന്തൽ, തിരുമുറ്റം, പതിനെട്ടാംപടി എന്നിവിടങ്ങളിൽ 24 മണിക്കൂറും രക്ഷാപ്രവർത്തനവുമായി എൻഡിആർഎഫ് സംഘമുണ്ട്.
തളർന്നുവീഴുന്നവരെ, അത്യാവശ്യഘട്ടങ്ങളിൽ പ്രഥമശുശ്രൂഷ നൽകി, സ്ട്രെച്ചറിൽ ചുമന്ന് സന്നിധാനം ഗവ. ആശുപത്രിയിൽ എത്തിക്കുന്നത് ഇവരാണ്.
സംഘത്തിനു മാർഗനിർദേശം നൽകാൻ അയ്യപ്പ സ്വാമിയുടെ സ്വന്തം ജില്ലയിൽ നിന്നുള്ള ഒരു ഡപ്യൂട്ടി കമൻഡാന്റ് എത്തുന്നതും ആദ്യമാണ്.
വലഞ്ചുഴി അഭയം വീട്ടിൽ അജയകുമാർ– ശ്രീദേവി ദമ്പതികളുടെ മകനാണ് ഡോ.എ.അർജുൻ. അമ്മ പ്രമാടം നേതാജി സ്കൂളിലെ അധ്യാപികയാണ്.
അർജുൻ എസ്എസ്എൽസി വരെ പഠിച്ചതും പ്രമാടം നേതാജി സ്കൂളിലാണ്. കോട്ടയം മെഡിക്കൽ കോളജിലായിരുന്നു എംബിബിഎസ് പഠനം.
ശേഷം ബിഎസ്എഫിൽ മെഡിക്കൽ ഓഫിസറായി ചേർന്നു. 5 വർഷത്തിനുശേഷം എൻഡിആർഎഫിൽ എത്തി.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

