നിരണം ∙ പത്തനംതിട്ട – ആലപ്പുഴ ജില്ലകളെ ബന്ധിപ്പിച്ചു പഞ്ചായത്ത് 13 ാം വാർഡിലെ വട്ടടി കടവിൽ പാലം നിർമിക്കുന്നതിന് 30 കോടി രൂപ ബജറ്റിൽ അനുവദിച്ചതോടെ ജില്ലയുടെ പടിഞ്ഞാറൻ പ്രദേശത്തിന്റെ വികസനത്തിനു വഴിയൊരുങ്ങി.
നിരണം, തലവടി പഞ്ചായത്തുകളെ ബന്ധിപ്പിച്ച് അരീത്തോട്ടിലാണു പാലം വരുന്നത്.മുഖ്യമന്ത്രി, എംഎൽഎമാരായ മാത്യു ടി.തോമസ്, തോമസ് കെ തോമസ് എന്നിവർക്കു വട്ടടി പാലം സമ്പാദക സമിതി ഇതു സംബന്ധിച്ചു നിവേദനം നൽകിയിരുന്നു. തുടർന്നു പൊതുമരാമത്ത് വകുപ്പ് (പാലം) വിഭാഗം ഉദ്യോഗസ്ഥർ 2025 ജൂലൈയിൽ കടവിലെത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു.
കുട്ടനാട് നിയോജകമണ്ഡലത്തിന്റെ ബജറ്റ് പ്രവൃത്തികളിൽ ഉൾപ്പെടുത്തിയാണു പണം അനുവദിച്ചത്.
സമ്പാദക സമിതി ചെയർമാൻ ജോൺസൺ വി.ഇടിക്കുള, ജനറൽ കൺവീനറും പഞ്ചായത്ത് അംഗവുമായ അജോയി കെ വർഗീസ് എന്നിവരാണു നിവേദനം നൽകിയത്. ജനകീയ യോഗം കൂടി പ്രദേശവാസികളുടെ ഒപ്പു ശേഖരണം നടത്തിയാണു നിവേദനം സമർപ്പിച്ചത്.പാലം യാഥാർഥ്യമാകുന്നതോടെ ഇരു ജില്ലകളിലുമുള്ളവർക്ക് ഏറെ യാത്രാക്ലേശം കുറയും.
തലവടി പ്രദേശത്തുള്ളവർക്കു വീയപുരം, ഹരിപ്പാട് പ്രദേശമായും നിരണം പഞ്ചായത്തു വഴി തിരുവല്ലയിലേക്കും എളുപ്പത്തിൽ എത്താൻ കഴിയും..
18 MINUTES AGO
1 HOUR 8 MINUTES AGO
1 HOUR 22 MINUTES AGO
നിരണം, വീയപുരം പ്രദേശത്തുള്ളവർക്ക് കുട്ടനാട്ടിലേക്കുള്ള എളുപ്പ വഴിയാണ് ഇത്. തോടു കടന്നാൽ 4 കിലോമീറ്റർ ദൂരം മാത്രമാണ് എടത്വയിലേക്കുള്ളത്.നിലവിൽ കടത്തുവള്ളം ഉണ്ടെങ്കിലും മഴക്കാലം എത്തുന്നതോടെ നദിയിൽ ജലനിരപ്പ് ഉയർന്നു കടത്തു വള്ളത്തിന്റെ പ്രവർത്തനം തടസ്സപ്പെടാറുണ്ട്. അരീത്തോട് പമ്പാനദിയുടെ പ്രധാന കൈവഴിയായതിനാൽ ചെറിയ വെള്ളപ്പൊക്കത്തിൽ പോലും ജലനിരപ്പ് ഉയരുകയും കുത്തൊഴുക്ക് അനുഭവപ്പെടുകയും ചെയ്യാറുണ്ട്.
നിരണം പഞ്ചായത്തിലെ തോട്ടടി കടവു വരെ പൊതുമരാമത്ത് വകുപ്പ് റോഡുണ്ട്.
ഇവിടെ ഒരു പാലമുണ്ടെങ്കിലും കാലപ്പഴക്കം വന്ന വീതി കുറഞ്ഞ ആംബുലൻസ് പാലമാണ്. തോട്ടടി മുതൽ വട്ടടി വരെ ഒരു കിലോമീറ്റർ ദൂരം പഞ്ചായത്ത് റോഡാണ്. ഇതിൽ 700 മീറ്റർ സഞ്ചാരയോഗ്യമാണ്. 300 മീറ്റർ ഇപ്പോഴും പഴയ മൺറോഡാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

