കരിങ്കുന്നം∙ തകർന്നു വീഴാറായ കൂറ്റൻ വാട്ടർ ടാങ്ക് പാലപ്പുഴ വീരൻമല നിവാസികളുടെ ഉറക്കം കെടുത്തുന്നു. പഞ്ചായത്ത് 13–ാം വാർഡിലാണ് അര നൂറ്റാണ്ട് പഴക്കമുള്ള ഈ ജലസംഭരണി നിൽക്കുന്നത്.
68,000 ലീറ്റർ സംഭരണ ശേഷിയുള്ള ടാങ്കിന്റെ തൂണുകൾ കാലപ്പഴക്കത്താൽ പൊട്ടിയ നിലയിലാണ്. പല ഭാഗത്തും പ്ലാസ്റ്ററിങ് അടർന്നിട്ടുമുണ്ട്.
മൂരിപ്പാറ, വടക്കുംമുറി, കരിങ്കുന്നം, നായാട്ടുപാറ, നെല്ലാപ്പാറ തുടങ്ങി കരിങ്കുന്നം പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശത്തും വെള്ളമെത്തുന്നത് ഈ ടാങ്കിൽ നിന്നാണ്.
അതിനാൽ ടാങ്ക് എപ്പോഴും നിറഞ്ഞിരിക്കേണ്ടതുണ്ട്. ടാങ്കിന്റെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി സ്ഥലവാസികൾ പല തവണ ഒപ്പുശേഖരണം നടത്തുകയും പഞ്ചായത്തിലും ജലഅതോറിറ്റിയിലും പരാതി നൽകുകയും ചെയ്തെങ്കിലും ഫലമുണ്ടായിട്ടില്ല. നിർമാണത്തിനു ശേഷം ഇതുവരെ അറ്റകുറ്റപ്പണി നടത്തിയിട്ടില്ലെന്നും നാട്ടുകാർ പറയുന്നു.
1 HOUR 5 MINUTES AGO
1 HOUR 19 MINUTES AGO
1 HOUR 19 MINUTES AGO
ഭീതിയോടെ ഒരു കുടുംബം
മംഗലത്തുകരോട്ട് ജോയ് മാത്യുവിന്റെ വീടുമായി ഒരു മതിലിന്റെ അകലം മാത്രമേ അപകടാവസ്ഥയിലായ ടാങ്കിനുള്ളൂ. ഈ വീടിന്റെ വശത്തുള്ള, ടാങ്കിന്റെ തൂണിനാണ് ഗുരുതരമായ രീതിയിൽ പൊട്ടൽ വീണിട്ടുള്ളത്.
അതുകൊണ്ടുതന്നെ ആ തൂണ് ഒടിയുന്ന സ്ഥിതിയുണ്ടായാൽ തന്റെ വീടിനു മുകളിലേക്കു വീഴുമെന്ന ഭീതിയിലാണ് ജോയിയും കുടുംബവും. ടാങ്കിനോട് തൊട്ടുചേർന്ന് പല ദിശകളിലായി പത്തിലേറെ വീടുകളാണുള്ളത്.
സ്ഥലമുണ്ട്, നടപടിയില്ല
ടാങ്കിന്റെ അപകടാവസ്ഥ നാട്ടുകാർ ചൂണ്ടിക്കാണിച്ചു തുടങ്ങിയിട്ട് വർഷങ്ങൾ പിന്നിട്ടു.
പുതിയ ടാങ്ക് നിർമിക്കുന്നതിനായി കോവിഡ് കാലത്തിനു മുൻപ് വീരൻമലയിൽ 5 സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും തുടർനടപടി ഉണ്ടായില്ല. നിലവിൽ ടാങ്ക് നിൽക്കുന്നതിനെക്കാൾ ഉയർന്ന പ്രദേശത്താണ് ഈ സ്ഥലം.
ജലബോംബ്
മുക്കാൽ ലക്ഷം ലീറ്ററോളം വെള്ളം എപ്പോഴും ടാങ്കിൽ നിറഞ്ഞിരിക്കുന്നതിനാൽ ഇതു തകർന്നാൽ വലിയ അപകടമുണ്ടാകും.
കുന്നിൻമുകളിലായതിനാൽ ഉരുൾപൊട്ടൽ പോലെ വെള്ളം കുത്തിയൊലിച്ച് വൻ നാശനഷ്ടമുണ്ടാകാനും സാധ്യതയുണ്ടെന്ന് നാട്ടുകാർ ഭയക്കുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

