കളമശേരി ∙ പത്താംപിയൂസ് പള്ളിക്കു സമീപത്തെ സെന്റ് ബ്രിജിറ്റ്സ് കോൺവന്റിലെ മദർ സുപ്പീരിയർ സിസ്റ്റർ ആൻ മുന്നോട്ടുവച്ച ആവശ്യമാണു കേരളത്തിലെ നൂറുകണക്കിനു കന്യാസ്തീകൾക്കു പ്രതിമാസം 1,000 രൂപ പെൻഷൻ നൽകാനുള്ള സർക്കാർ തീരുമാനത്തിലേക്കു നയിച്ചത്. കേരളത്തിലെ 60 വയസ്സു കഴിഞ്ഞ മറ്റെല്ലാ വിഭാഗങ്ങൾക്കും പെൻഷൻ അനുവദിക്കുന്നുണ്ടല്ലോ, തങ്ങളെയും പരിഗണിച്ചുകൂടേ എന്ന് കോൺവന്റ് സന്ദർശിച്ചപ്പോൾ മന്ത്രി രാജീവിനോടു സിസ്റ്റർ ആൻ ചോദിച്ചു. സിസ്റ്റർ ആനിന്റെ ആവശ്യം മന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.
മുഖ്യമന്ത്രിയും ഇക്കാര്യത്തിൽ പ്രത്യേക താൽപര്യം എടുത്തതായി മന്ത്രി അറിയിച്ചു.
പെൻഷൻ അനുവദിച്ച കാര്യം നേരിട്ടറിയിക്കാൻ മന്ത്രി എത്തുമെന്ന് അറിയിച്ചതോടെ അവർക്ക് ഏറെ സന്തോഷമായി. നന്ദി അറിയിക്കാൻ അവർ കാത്തുനിന്നു.
തങ്ങളുടെ ആവശ്യത്തിന്മേൽ ഇത്ര പെട്ടെന്നു തീരുമാനമാകുമെന്ന് വിചാരിച്ചില്ലെന്ന് അവർ മന്ത്രിയെ അറിയിച്ചു. പറഞ്ഞ വാക്ക് പാലിച്ചതിനു മന്ത്രിയോടു നന്ദിയുണ്ടെന്നു സിസ്റ്റർ ആൻ പറഞ്ഞു. പ്രായമായവർക്കും ശാരീരിക വിഷമതകൾ അനുഭവിക്കുന്നവരുമായ ഒട്ടേറെപ്പേർക്ക് ഈ സഹായം ഉപകരിക്കുമെന്ന് അവർ പറഞ്ഞു.
പെൻഷൻ ലഭിക്കുന്നതിന് എത്ര കാലതാമസം ഉണ്ടാവുമെന്ന സംശയം ചിലർ പ്രകടിപ്പിച്ചപ്പോൾ ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നു മന്ത്രി അറിയിച്ചു. 23 പേരാണ് ഈ കോൺവന്റിലുള്ളത്.
14 MINUTES AGO 1 HOUR 21 MINUTES AGO 1 HOUR 35 MINUTES AGO മതസ്ഥാപനങ്ങളുടെ നിയന്ത്രണത്തിലുള്ള മന്ദിരങ്ങൾ, മഠങ്ങൾ, കോൺവന്റുകൾ, ആശ്രമങ്ങൾ, മതവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ താമസിക്കുന്ന കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള അർഹരായ സ്ത്രീകൾക്ക് സർക്കാരിന്റെ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിനാണു മന്ത്രിസഭാ യോഗം തീരുമാനമെടുത്തിട്ടുള്ളതെന്നു മന്ത്രി പി.രാജീവ് പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

