കൊടുമ്പ് ∙ പുത്തൂർപാടം ‘രാമലത്ത് വീട്’ തിരഞ്ഞെടുപ്പു തിരക്കിലാണ്. ഊണിലും ഉറക്കത്തിലും ഇവിടം മുഴുവൻ രാഷ്ട്രീയമാണു ചർച്ച.
കൊടുമ്പിൽ ‘താമര’ വിരിയിക്കാനുള്ള പോരാട്ടത്തിൽ ‘രാമലത്ത്’ വീട്ടിൽ നിന്നുള്ള സഹോദരങ്ങൾ ഇക്കുറി എൻഡിഎയ്ക്കായി മത്സരിക്കുന്നുണ്ട്. ചേട്ടൻ കെ.വിധു 6ാം വാർഡ് ഊറപ്പാടത്തു നിന്നും അനിയത്തി കെ.സിജുമോൾ 3ാം വാർഡ് ചേമ്പാടത്തിൽ നിന്നുമാണു ജനവിധി തേടുന്നത്. വിധു ബിജെപി കൊടുമ്പ് പഞ്ചായത്ത് കമ്മിറ്റി ജനറൽ സെക്രട്ടറിയും കെ.സിജുമോൾ മഹിളാമോർച്ച നേതാവുമാണ്.
ബിജെപി പ്രവർത്തകരായ എം.കൃഷ്ണൻകുട്ടിയുടെയും കെ.ഗീതയുടെയും മക്കളാണ് ഇവർ.
ഇരുവരുടെയും കന്നിയങ്കമാണിത്. സിജുമോൾ ഐടിഐ ഡിപ്ലോമ വിജയിച്ചിട്ടുണ്ട്. മരുതറോഡ് പഞ്ചായത്തിലെ ബിജെപി നേതാവായ പ്രകാശനാണ് സിജുമോളിന്റെ ഭർത്താവ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

