പാലക്കാട്: സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ വേറിട്ട വസ്ത്രധാരണവുമായി വി.ടി.
ബൽറാം എം.എൽ.എ. തൃത്താല പഞ്ചായത്ത് ഓഫീസിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിലാണ് അദ്ദേഹം ലുങ്കി ധരിച്ച് പങ്കെടുത്തത്.
പാർലമെന്റിലെ ലുങ്കി വാല വിവാദം ദേശീയതലത്തിൽ ചർച്ചയാകുന്നതിനിടയിലാണ് എം.എൽ.എയുടെ ഈ വ്യത്യസ്തമായ പ്രതിരോധം. ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ കുറിച്ചത് ഇങ്ങനെയാണ്: “വസ്ത്രധാരണത്തിനുള്ള സ്വതന്ത്ര്യം, വിവേചനങ്ങൾക്കും വേർതിരിക്കലുകൾക്കുമെതിരായ സ്വതന്ത്ര്യം, സാംസ്ക്കാരിക ശീലങ്ങളെ സംരക്ഷിക്കാനുള്ള സ്വാതന്ത്ര്യം, അഭിമാനകരമായ അസ്തിത്വത്തിനള്ള സ്വാതന്ത്ര്യം, അങ്ങനെ സ്വതന്ത്ര്യത്തിൻ്റെ അടരുകൾ പലതാണ്, അവയോരോന്നിനും വേണ്ടി പോരാടുക എന്നത് നമ്മുടെ ഉത്തരവാദിത്തമാണ്.
തൃത്താല പഞ്ചായത്തിൻ്റെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ ഇന്ന് രാവിലെ ഉദ്ഘാടനം ചെയ്തു. ഏവർക്കും സ്വതന്ത്ര്യ ദിനാശംസകൾ.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

