പാലക്കാട് ∙ ചൂടു കനത്തതോടെ ജില്ലയുടെ പലഭാഗങ്ങളിലും ജലക്ഷാമം രൂക്ഷമായി. വേനൽമഴ കാര്യമായി ലഭിക്കാതിരുന്നതും പ്രതിസന്ധിയായി.
പലയിടത്തും വിവിധ ശുദ്ധജല പദ്ധതികളുടെ വിതരണം ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസമാക്കി ചുരുക്കി. വീട്ടിൽ മറ്റു ജലസ്രോതസ്സുകളില്ലാത്തവർ ഇതോടെ വലയുകയാണ്.
അലക്കാനും മറ്റ് ആവശ്യങ്ങൾക്കും വെള്ളം തികയാത്ത അവസ്ഥയാണ്. പഞ്ചായത്തുകളുടെ നേതൃത്വത്തിൽ ടാങ്കറുകളിൽ ജലവിതരണം നടക്കുന്നുണ്ട്.
3 മാസമായി വെള്ളമില്ലാതെ 17 കുടുംബങ്ങൾ
ആലത്തൂർ പുതിയങ്കം 8ാം വാർഡ് പുതുപ്പാളയത്തെ 17 കുടുംബങ്ങൾക്കു കഴിഞ്ഞ മൂന്നുമാസമായി വെള്ളമെത്തുന്നില്ല.
കുടിക്കാനും അലക്കാനുമെല്ലാം അയൽവീടുകളിലെ കിണറുകളോ സമീപത്തെ തോടുകളോ ആണ് ആശ്രയം. മേഖലയിലെ പല ജലസ്രോതസ്സുകളിലും വെള്ളം കുറവാണ്.
അധികൃതർ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ പ്രദേശത്തെ സ്ത്രീകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇന്നലെ പഞ്ചായത്ത് ഓഫിസിനു മുന്നിലും പ്രതിഷേധിച്ചു.
ആലത്തൂർ പഞ്ചായത്തിലെ കുഴൽക്കിണർ പദ്ധതിയിൽ നിന്നാണു ജലവിതരണം നടന്നിരുന്നത്. വേനൽ കടുത്തതോടെ കുഴൽക്കിണറിൽ വെള്ളം താഴ്ന്നു.
ഇതോടെ ജലവിതരണം നിലച്ചു. പ്രതിഷേധം കനത്തതോടെ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്താനുള്ള ഒരുക്കത്തിലാണു പഞ്ചായത്ത്.
ആയിരം ലീറ്റർ വാങ്ങുന്നത് 650 രൂപ നിരക്കിൽ
∙ കാവശ്ശേരി പഞ്ചായത്തിൽ പത്തോളം കുഴൽക്കിണർ പദ്ധതികളിൽ നിന്ന് ഭാഗികമായാണു ജലവിതരണം.
പ്രധാന സ്രോതസ്സായ ഗായത്രിപ്പുഴയിലെ വലിയപറമ്പ് തടയണയിൽ ജലവിതാനം താഴ്ന്നു. ഇനി ഏതാനും ദിവസം വിതരണം ചെയ്യാനുള്ള വെള്ളം മാത്രമേ തടയണയിൽ അവശേഷിക്കുന്നുള്ളൂ.
∙ പുതുശ്ശേരി പഞ്ചായത്തിലെ കുരുടിക്കാട് മുതൽ കഞ്ചിക്കോട് വരെയുള്ള മേഖലയിലും എലപ്പുള്ളി പഞ്ചായത്തിലെ തേനാരി മേഖലയിലും ശുദ്ധജലക്ഷാമം രൂക്ഷമാണ്.
മലമ്പുഴ ഡാമിൽ നിന്നുള്ള വെള്ളമാണ് ഇവിടെ ഉപയോഗിക്കുന്നത്. പുതുശ്ശേരിയിൽ ജല അതോറിറ്റി പൈപ്പ് ലൈൻ തകരാറിലായതാണു പ്രശ്നം.
തേനാരിയിൽ പഞ്ചായത്ത് ശുദ്ധജല പദ്ധതിയിലെ കുഴൽക്കിണറിൽ ജലം താഴ്ന്നതും പ്രതിസന്ധിയായി. നിലവിൽ ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം ഒരു നേരം മാത്രമാക്കി ജലവിതരണം നിയന്ത്രിച്ചിരിക്കുകയാണ്.
മുൻപ് മൂന്നു നേരം ജലവിതരണം ഉണ്ടായിരുന്നു.
∙ തൃക്കടീരി പഞ്ചായത്തിലെ 8 വാർഡുകളിൽ ശുദ്ധജലക്ഷാമം രൂക്ഷമാണ്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലോറികളിൽ ജലവിതരണം നടത്തുന്നുണ്ടെങ്കിലും അതു പര്യാപ്തമല്ലെന്നാണു പരാതി.
ആയിരം ലീറ്റർ വെള്ളം 650 രൂപ നിരക്കിൽ വാങ്ങി ഉപയോഗിക്കുന്ന കുടുംബങ്ങളുമുണ്ട്. ജലസ്രോതസ്സുകൾ മിക്കതും വറ്റിവരണ്ടതും തൂതപ്പുഴയെ ആശ്രയിച്ചുള്ള ജലജീവൻ മിഷൻ പദ്ധതി കമ്മിഷൻ ചെയ്യാൻ കഴിയാത്തതുമാണു പ്രശ്നം സങ്കീർണമാക്കിയത്.
ഒറ്റപ്പാലം നഗരസഭാ പരിധിയിൽ ആഴ്ചയിൽ 2 തവണയാണ് ഇപ്പോൾ ജലവിതരണം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

