തൃശ്ശൂർ: കഴിഞ്ഞ നാലു മാസമായി തുടരുന്ന നഴ്സുമാരുടെ പ്രക്ഷോഭത്തോട് മാനേജ്മെന്റ് നിഷേധാത്മക നിലപാട് തുടരുന്നതിനെത്തുടർന്ന് തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ സമരം ശക്തമാക്കി നഴ്സുമാർ. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (യുഎൻഎ) നേതൃത്വത്തിൽ ആശുപത്രിയുടെ അത്യാഹിത വിഭാഗം ഗേറ്റ് ഉപരോധിച്ചു.
പ്രതിഷേധത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിലേക്ക് എത്തുന്ന ആംബുലൻസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ മറ്റ് ഗേറ്റുകൾ വഴി തിരിച്ചുവിടുകയാണ്. ഇടക്കാല ശമ്പള വർദ്ധനവ് നടപ്പിലാക്കണമെന്ന പ്രധാന ആവശ്യവുമായാണ് നഴ്സുമാർ മൂന്നു മാസത്തിലധികമായി സമരരംഗത്തുള്ളത്.
വിഷയത്തിൽ സംസ്ഥാനത്തെ മറ്റ് ആശുപത്രി മാനേജ്മെന്റുകൾ ശമ്പള വർദ്ധനവ് എന്ന ആവശ്യത്തിന് വഴങ്ങിയെങ്കിലും അമല, ജൂബിലി മിഷൻ ആശുപത്രി മാനേജ്മെന്റുകൾ അനുകൂല നിലപാടെടുക്കാൻ തയ്യാറായിരുന്നില്ല. ഇതേത്തുടർന്നാണ് നഴ്സുമാർ സമരം കൂടുതൽ ശക്തമായ പ്രതിഷേധ മാർഗ്ഗങ്ങളിലേക്ക് വ്യാപിപ്പിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

