ആലുവ ∙ അൻവർ സാദത്ത് എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നു 14 കോടി രൂപ മുടക്കി നിർമിച്ച കെഎസ്ആർടിസി സ്റ്റാൻഡിൽ 6 കടമുറികളും കന്റീനും 2 വർഷമായി ലേലം ചെയ്യാതെ കോടികളുടെ നഷ്ടം സംഭവിക്കുമ്പോൾ, സ്റ്റാൻഡിന്റെ പ്രവേശന കവാടത്തിൽ ഷീറ്റ് മേഞ്ഞ താൽക്കാലിക കടമുറി ദിവസ വാടകയ്ക്കു നൽകിയ അധികൃതരുടെ നടപടി വിവാദമായി.
പേ ആൻഡ് പാർക്ക് നടത്താൻ നീക്കിവച്ച സ്ഥലത്താണ് സ്വകാര്യ സ്ഥാപനത്തിന് 150 ചതുരശ്ര അടി സ്ഥലം അളന്നു നൽകിയത്. തിരുവനന്തപുരം ചീഫ് ഓഫിസിൽ നിന്നുള്ള ഉത്തരവിന്റെ അടിസ്ഥാനത്തിൽ എടിഒ ആണ് സ്ഥലം അനുവദിച്ചത്.
സ്റ്റാൻഡിൽ പാർക്ക് ചെയ്യുന്ന ബസുകളിൽ പാക്കറ്റ് ഭക്ഷണം വിൽക്കുന്നതിനും ചായക്കട നടത്തുന്നതിനുമാണ് ഇവർക്ക് അനുമതി .
പാർക്കിങ് ഏരിയ കെൽട്രോൺ ഏറ്റെടുക്കുന്നതു സംബന്ധിച്ച ചർച്ച നടക്കുന്നതിനാൽ പേ ആൻഡ് പാർക്കിന്റെ റീ ടെൻഡർ നടപടികൾ ചീഫ് ഓഫിസിൽ നിന്നുള്ള നിർദേശപ്രകാരം നിർത്തിവച്ചിരുന്നു.
അതിനിടെയാണ് പ്രതിദിന വാടകയ്ക്കു ഷെഡ് പണിയാൻ അനുമതി നൽകിയത്. സ്റ്റാൻഡിൽ നിന്നു ബസുകൾ പുറത്തേക്കു വരുന്ന ഭാഗത്തു ഷെഡ് പണിയുന്നത് അപകടം വരുത്തുമെന്നു ജീവനക്കാർ പറഞ്ഞു.
12 ഷട്ടറുകളുള്ള 6 കടമുറികളും 1,000 ചതുരശ്ര അടി വിസ്തീർണമുള്ള കന്റീനുമാണ് അധികൃതരുടെ അലംഭാവം മൂലം ലേലം ചെയ്യാതെ കിടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

