മണ്ണാർക്കാട്∙ നിർത്തിയിട്ട കാർ ദേശീയപാതയിലൂടെ പിറകോട്ടുരുണ്ടു.
വൻ അപകടം ഒഴിവായതു തലനാരിഴയ്ക്ക്. മണ്ണാർക്കാട് എംഇഎസ് ഹയർ സെക്കൻഡറി സ്കൂളിനു സമീപത്തെ കഫേക്കു മുൻപിൽ നിർത്തിയിട്ട
കാറാണു പിറകോട്ട് ഉരുണ്ടത്. കാർ ദേശീയപാത കുറുകെ കടന്ന് എതിർവശത്തുള്ള വർക്ഷോപ്പിൽ നിർത്തിയിട്ട
വാഹനത്തിൽ ഇടിച്ചു നിൽക്കുകയായിരുന്നു.
കാർ പിറകോട്ട് ഉരുണ്ടു നീങ്ങുമ്പോൾ ദേശീയപാതയിലൂടെ വന്ന വാഹനങ്ങൾ തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. സ്കൂൾ സമയത്തായിരുന്നെങ്കിൽ വൻദുരന്തം നടക്കുമായിരുന്നു.
പിറകോട്ട് ഉരുണ്ട കാറിനും വർക്ഷോപ്പിലെ വാഹനത്തിനും തകരാർ സംഭവിച്ചു.
ഇറക്കത്തിൽ നിർത്തിയ കാറിന്റെ ഹാൻഡ് ബ്രേക്ക് ഇടാത്തതാണ് അപകടകാരണമെന്നു കരുതുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

