തിരുവല്ല ∙ മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിൽ നിന്നു കൈമാറിയ പരാതിക്കും പരിഹാരം ഇല്ല. ശ്രീവല്ലഭക്ഷേത്രത്തിനു ചുറ്റുമുള്ള റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫിസിൽ നിന്നുള്ള നിർദ്ദേശത്തിനാണു തിരുവിതാംകൂർ ദേവസ്വം ബോർഡ്, ഒരു നടപടിയും സ്വീകരിക്കാത്തത്. ക്ഷേത്രത്തിനു ചുറ്റുമുള്ള ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള റോഡ് നിലവിൽ തകർന്നു സഞ്ചാരയോഗ്യമല്ലാതായി കിടക്കുകയാണ്.
പ്രത്യേകിച്ച് തെക്കും പടിഞ്ഞാറുമുള്ള റോഡുകൾ.
ശ്രീവല്ലഭക്ഷേത്രവും പരിസരവും എട്ടര ഏക്കർ വിസ്തീർണമുണ്ടെന്നാണു രേഖ. ഇതിൽ ക്ഷേത്രത്തിന്റെ നാലു വശവുമുള്ള റോഡും കിഴക്കേ നട
മുതൽ അലങ്കാരഗോപുരം വരെയുള്ള റോഡും ഉൾപ്പെടും. ഇതിൽ കിഴക്കേനടയിലെ റോഡും വടക്കുഭാഗത്തെ റോഡും കാവുംഭാഗം – തുകലശ്ശേരി റോഡിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ഉന്നത നിലവാരത്തിൽ 2 വർഷം മുൻപു നന്നാക്കിയിരുന്നു.
നാലു ഭാഗത്തുള്ള റോഡുവശം 7 വർഷം മുൻപ് പൊതുമരാമത്ത് വകുപ്പ് ഐറിഷ് കോൺക്രീറ്റും ചെയ്തിരുന്നു. എന്നാൽ ബാക്കിയുള്ള റോഡ് ടാറിങ് നടത്തുന്നതിൽ പൊതുമരാമത്ത് വകുപ്പും ദേവസ്വം ബോർഡും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശബരിമല തീർഥാടന കാലം തുടങ്ങുമ്പോൾ ഒട്ടേറെ ഭക്തർ എത്തുന്ന ക്ഷേത്രമാണു ശ്രീവല്ലഭക്ഷേത്രം.
ദേവസ്വത്തിന്റെ അധീനതയിലായിരുന്ന റോഡ് ഇപ്പോൾ പൊതുവഴിയാണെന്നും അതുകൊണ്ട് സർക്കാരോ തദ്ദേശസ്ഥാപനങ്ങളോ ആണു റോഡ് സഞ്ചാരയോഗ്യമാക്കേണ്ടതെന്നുമാണു ദേവസ്വത്തിന്റെ വാദം.
എന്നാൽ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമായതിനാൽ അവർ നന്നാക്കണമെന്നാണു പൊതുമരാമത്തിന്റെ അഭിപ്രായം. എന്തായാലും നാട്ടുകാർക്കു ദുരിതയാത്ര മാത്രം മിച്ചം.
ശ്രീവല്ലഭ ക്ഷേത്രത്തിനു ചുറ്റുമുള്ള റോഡുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് ഫെബ്രുവരി 3ന് കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ.
ഗോവിന്ദൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ ഓഫിസിൽ പരാതി നൽകിയിരുന്നു. ക്ഷേത്രത്തിലെ കിഴക്കേ നടയിലെ കമാനം വരെയുള്ള ക്ഷേത്ര റോഡുകൾ നന്നാക്കാനും തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടിയെടുക്കാൻ തിരുവല്ല അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർക്കു നിർദ്ദേശം നൽകിയെന്നു പരാതിക്കാരന് ഏപ്രിൽ 18നു മറുപടി ലഭിച്ചു.
എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ദേവസ്വം ബോർഡ് ഒരു നടപടിയും സ്വീകരിച്ചില്ല. തുടർന്ന് ഗോവിന്ദൻ നമ്പൂതിരി മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലിനെ സമീപിച്ചു.
മുൻ പരാതിയുടെ തുടർച്ചയായി ജൂലൈ 30ന് സെല്ലിൽ ഇദ്ദേഹം പരാതി നൽകി. ബോർഡിനു മുഖ്യമന്ത്രിയുടെ ഓഫിസ് ഒട്ടേറെ മുന്നറിയിപ്പുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല.
നിർദേശം മാത്രം!
∙ ദേവസ്വം ബോർഡിനു മുഖ്യമന്ത്രിയുടെ ഓഫിസ് പലതവണ മുന്നറിയിപ്പ് നൽകിയിട്ടും ഫലമില്ല
∙തെരുവുവിളക്കുകൾ സ്ഥാപിക്കാനും നടപടിയില്ലെന്ന് പരാതി
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

