തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജിയുടെ വിവാദ റെഞ്ച് റോവർ കാർ യാത്ര സംബന്ധിച്ച് പുതിയ വിവരങ്ങൾ പുറത്ത്.
പൊതുഭരണ വകുപ്പിന്റെ ഔദ്യോഗിക അനുമതിയില്ലാതെയാണ് മന്ത്രി ഈ വാഹനം ഉപയോഗിച്ചതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്. സ്വകാര്യ വാഹനം ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നതിന് മന്ത്രിക്ക് അനുമതി നൽകിക്കൊണ്ട് പൊതുഭരണ വകുപ്പ് ഇതുവരെ ഉത്തരവുകളൊന്നും പുറത്തിറക്കിയിട്ടില്ല.
കണ്ണൂരിൽ നിന്നും കൂർഗിലെ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുന്നതിനായി നടത്തിയ യാത്രയ്ക്ക് മാത്രമാണ് വാഹനം ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നത് എന്നാണ് ലഭിക്കുന്ന വിവരം. ഈ ചടങ്ങിൽ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് കർണാടക സർക്കാരിന്റെ പ്രോട്ടോകോൾ വിഭാഗത്തിന് നൽകിയ ഔദ്യോഗിക കത്തിലും വിവാദമായ റെഞ്ച് റോവർ കാറിന്റെ നമ്പർ ഉൾപ്പെടുത്തിയിട്ടുണ്ട്.
മന്ത്രിമാർക്ക് സ്വകാര്യ വാഹനങ്ങൾ ഔദ്യോഗിക വാഹനങ്ങളായി ഉപയോഗിക്കാമെങ്കിലും ഇതിനായി പൊതുഭരണ വകുപ്പിന്റെ പ്രത്യേക അനുമതി ഉത്തരവ് അത്യന്താപേക്ഷിതമാണ്. മുൻകാലങ്ങളിൽ മറ്റ് പല മന്ത്രിമാരും ഇതേ മാതൃകയിലാണ് ആഡംബര വാഹനങ്ങൾ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഉപയോഗിച്ചിട്ടുള്ളത്.
യാക്കൂബ് എന്ന വ്യക്തിയാണ് മന്ത്രിക്ക് ഈ റേഞ്ച് റോവർ കാർ നൽകിയിട്ടുള്ളത്. എന്നാൽ, വിവാദങ്ങൾ ശക്തമായ ഘട്ടത്തിൽ തനിക്കെതിരെയുള്ള വിമർശനങ്ങൾക്ക് കെ.എം.
ഷാജി നൽകിയ മറുപടി ഇങ്ങനെയായിരുന്നു: “നല്ല വാഹനങ്ങൾ വീട്ടിൽ വെറുതെ ലോക്ക് ചെയ്ത് വെച്ചിട്ടുള്ള സുഹൃത്തുക്കൾക്ക് യാക്കൂബ്ക്കയെ പോലെ പ്രശസ്തൻ ആകാൻ ആഗ്രമുണ്ടെങ്കിൽ എനിക്ക് തരാം. ആവശ്യമായ അനുമതി വാങ്ങി ഞാൻ ഉപയോഗിച്ചോളാം.” എങ്കിലും, വാഹനം സ്ഥിരമായി ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് ഇതുവരെയും അനുമതി ലഭിച്ചിട്ടില്ലെന്നതാണ് വസ്തുത.
കണ്ണൂരിൽ നിന്ന് കൂർഗിലേക്കുള്ള ഹ്രസ്വമായ യാത്രയ്ക്ക് മാത്രമാണ് അനുമതി നൽകിയിരുന്നത്. ആഡംബര കാർ ഉപയോഗം സംബന്ധിച്ച വിവാദം സംസ്ഥാനത്ത് ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.
പ്രതിപക്ഷം ഈ വിഷയത്തിൽ സർക്കാരിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടയിൽ, നിലവിൽ മന്ത്രി ഒരു യൂറോപ്യൻ ടൂറിലാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

