സ്മാർട്ട്ഫോൺ ഉപയോഗത്തിനിടയിൽ ഉപയോക്താക്കൾ നേരിട്ടിരുന്ന പ്രധാനപ്പെട്ട ഒരു പ്രശ്നത്തിന് പരിഹാരവുമായി ആൻഡ്രോയിഡ് 17 എത്തിയതായി റിപ്പോർട്ട്.
വാർത്താ വെബ്സൈറ്റുകളിലെയും മറ്റ് ആപ്പുകളിലെയും പരസ്യങ്ങളും വീഡിയോകളും പശ്ചാത്തലത്തിൽ അപ്രതീക്ഷിതമായി ശബ്ദം പുറപ്പെടുവിക്കുന്നത് തടയുന്ന പുതിയ സിസ്റ്റം ലെവൽ മാറ്റമാണ് ഗൂഗിൾ ഇതിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. മുൻകാലങ്ങളിൽ ഇത്തരം വെബ്സൈറ്റ് ടാബുകൾ നിശബ്ദമാക്കാൻ ബുദ്ധിമുട്ട് നേരിട്ടിരുന്നുവെന്നും പുതിയ ഒഎസ് അപ്ഡേറ്റിലൂടെ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം ലഭിച്ചുവെന്നും വ്യക്തമാക്കുന്നു.
ബാക്ക്ഗ്രൗണ്ട് ഓഡിയോ ഹാർഡനിങ് എന്ന പേരിലാണ് ഗൂഗിൾ ഈ പുതിയ ഫീച്ചർ ഒപ്പറേറ്റിംഗ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി മുതൽ ആപ്പുകളോ ബ്രൗസർ ടാബുകളോ ശബ്ദം പുറപ്പെടുവിക്കണമെങ്കിൽ അവ സ്ക്രീനിൽ ദൃശ്യമായിരിക്കുകയോ അല്ലെങ്കിൽ ശരിയായ രീതിയിലുള്ള ഫോർഗ്രൗണ്ട് സർവീസ് പ്രവർത്തിക്കുകയോ ചെയ്യേണ്ടതുണ്ട്.
ആപ്പുകൾ ഓഡിയോ ഫോക്കസിനായി അഭ്യർത്ഥിക്കുകയോ വോളിയം മാറ്റുകയോ ചെയ്യേണ്ടതുണ്ട്. ഈ വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ ഓഡിയോ, വോളിയം എപിഐകൾ യാതൊരുവിധ എറർ സന്ദേശങ്ങളും ക്രാഷുകളുമില്ലാതെ നിശബ്ദമായി പരാജയപ്പെടും.
ആൻഡ്രോയിഡ് 17 കൊണ്ടുവന്ന ഈ മാറ്റം ഏതെങ്കിലും ഒരു ബ്രൗസറിനെ മാത്രം ലക്ഷ്യമിട്ടുള്ളതല്ല, മറിച്ച് മൊത്തത്തിലുള്ള ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഓഡിയോ ഫ്രെയിംവർക്കിലാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മീഡിയ പ്ലെയറുകൾ, ഗെയിമുകൾ, മറ്റ് പശ്ചാത്തല സേവനങ്ങൾ എന്നിവയെല്ലാം ഈ പുതിയ നിയമത്തിന് വിധേയമാണ്.
അതേസമയം, പശ്ചാത്തലത്തിൽ സൗജന്യമായി പാട്ടുകൾ കേൾക്കുന്നതിനായി ഈ സംവിധാനം ഉപയോഗിച്ചിരുന്ന ചില ഉപയോക്താക്കൾക്ക് ഈ മാറ്റം ബുദ്ധിമുട്ട് സൃഷ്ടിച്ചിട്ടുണ്ട്. ഈ നിയന്ത്രണം ഓഫ് ചെയ്യുന്നതിനുള്ള ടോഗിൾ ചില നിർമ്മാതാക്കൾ നൽകിയിട്ടുണ്ടെങ്കിലും ഗൂഗിൾ തങ്ങളുടെ പ്രധാന ക്രമീകരണങ്ങളിൽ ഇതിനുള്ള സൗകര്യം നൽകിയിട്ടില്ല.
എങ്കിലും ഡെവലപ്പർ ഓപ്ഷനുകളിൽ ഇതിനുള്ള വഴി ലഭ്യമാണ്. ബ്രൗസറുകളിലെ അപ്രതീക്ഷിത ശബ്ദ ശല്യത്തിൽ നിന്ന് ഉപയോക്താക്കൾക്ക് ആശ്വാസം നൽകുന്നതാണ് ഈ പുതിയ മാറ്റം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

