പെരുമാട്ടി ∙ അലയാറിലെ വൈക്കോൽ തൊഴിലാളിയായ ഹുസൈൻ മുഹമ്മദ് റോഡിൽ നിന്നു ലഭിച്ച ഒന്നര പവന്റെ പാദസരം ഉടമയായ അത്തിമണി കാരിക്കുളം ബാബുവിന്റെ ഭാര്യ അനുവിനു തിരിച്ചു നൽകി സത്യസന്ധതയുടെ മാതൃകയായി. കഴിഞ്ഞ ദിവസം വൈകിട്ട് ഹുസൈൻ മുഹമ്മദ് വണ്ടിത്താവളം ടൗണിലൂടെ നടന്നുപോകുമ്പോഴാണു കടലാസിൽ പൊതിഞ്ഞ നിലയിൽ സ്വർണപ്പാദസരം കിട്ടിയത്.
ഉടനെ സമീപത്തെ ബേക്കറി ഉടമയെ വിവരം അറിയിച്ചു.
അവിടെയുണ്ടായിരുന്ന ചുമട്ടുതൊഴിലാളികൾ മീനാക്ഷിപുരം പൊലീസ് സ്റ്റേഷനിലും അറിയിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഭാരവാഹികളായ മണി, ഹക്കീം പെരുമാട്ടി എന്നിവർ നടത്തിയ അന്വേഷണത്തിലാണു പാദസരത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞത്. പട്ടഞ്ചേരി പഞ്ചായത്ത് അംഗം ജി.സതീഷ് ചോഴിയക്കാട്, മീനാക്ഷിപുരം പൊലീസ് ഇൻസ്പെക്ടർ ബി.ദീപു എന്നിവരുടെ സാന്നിധ്യത്തിൽ പാദസരം ഹുസൈൻ മുഹമ്മദ് അനുവിനു കൈമാറി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

