ബാലുശ്ശേരി ∙ അപൂർവമായി മാത്രം കാണുന്ന ശുദ്ധജല മത്സ്യവും കോഴിക്കോടിന്റെ ജില്ലാ മത്സ്യവുമായ പാതാള പൂന്താരകനെ (പാഞ്ചിയോ ബുജിയ) കരുമലയിൽ കണ്ടെത്തി. കരുമല കളത്തിൽ ലിനീഷിന്റെ വീട്ടിലെ കിണറ്റിൽ നിന്നാണു പൈപ്പ് വഴി ഈ അപൂർവ മത്സ്യത്തെ ലഭിച്ചത്. പാതാള മത്സ്യത്തെ ലഭിച്ച വിവരം കുഫോസ് (കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ്) അധികൃതരെ അറിയിച്ചു.
ഗവേഷകർ എത്തി മത്സ്യത്തെ കൊണ്ടുപോകും. കാഴ്ച ശേഷി ഇല്ലാത്ത വലുപ്പം കുറഞ്ഞ ഇവയെ അപൂർവമായി മാത്രമാണു കാണുന്നത്.
ഏറ്റവും ശുദ്ധമായ ജലസ്രോതസ്സുകളിൽ മാത്രമാണ് ഇവയുടെ സാന്നിധ്യം.
ഇവ വംശനാശ ഭീഷണി നേരിടുന്നു. ഭൂമിക്കടിയിലെ ഉറവകളിലൂടെയാണു ഇവ സഞ്ചരിക്കുന്നത്.
അങ്ങനെയാണു കിണറുകളിൽ പാതാള പൂന്താരകൻ എത്തുന്നത്. 11 ഇനം പാതാള മത്സ്യങ്ങളാണ് കേരളത്തിൽ കണ്ടെത്തിയിട്ടുള്ളത്.
ഇവയെ കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങൾ പുരോഗമിക്കുകയാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

